സർഗ്ഗാത്മക എഴുത്തുകാർക്കിതാ സുവർണ്ണാവസരം; പുതിയ കഥകളും തിരക്കഥകളും തേടി ഉണ്ണി മുകുന്ദൻ ഫിലിംസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സർഗ്ഗാത്മക എഴുത്തുകാർക്കിതാ സുവർണ്ണാവസരം; പുതിയ കഥകളും തിരക്കഥകളും തേടി ഉണ്ണി മുകുന്ദൻ ഫിലിംസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2023, 09:12 pm IST
FacebookTwitterWhatsAppTelegram

സർഗ്ഗാത്മക എഴുത്തുകാർക്ക് ഒരു സന്തോഷവാർത്ത. സിനിമയ്‌ക്കുള്ള പുതിയ കഥകളും തിരക്കഥകളും തേടിയിരിക്കുകയാണ് ഇപ്പോൾ നടൻ ഉണ്ണി മുകുന്ദന്റെ നിർമ്മാണ കമ്പനിയായ ഉണ്ണി മുകുന്ദൻ ഫിലിംസ്. ഇതിനകം രജിസ്റ്റർ ചെയ്യപ്പെട്ട കഥകളും തിരക്കഥകളുമാണ് തങ്ങൾ തേടുന്നതെന്നും താൽപര്യമുള്ളവർ കഥയുടെ ഒറ്റ പേജിലുള്ള ഒരു സിനോപ്‌സിസ് ആണ് അയക്കേണ്ടതെന്നും ഉണ്ണി മുകുന്ദൻ ഫിലിംസ് അറിയിച്ചിട്ടുണ്ട്.

പ്ലോട്ട്, കഥാപാത്രങ്ങൾ, മറ്റ് ആവശ്യമായ വിവരങ്ങൾ എന്നിവ അടങ്ങിയ ഒരു പേജിലുള്ള സിനോപ്‌സിന് പിഡിഎഫ് ഫോർമാറ്റിൽ ആക്കിയാണ് അയക്കേണ്ടത്. പേര്, ഇമെയിൽ, സോഷ്യൽ മീഡിയ ഹാൻഡിലുകളുടെ വിവരം എന്നിവ ഒപ്പം ചേർത്തിരിക്കണം. [email protected] എന്ന ഇമെയിൽ വിലാസത്തിലും +91 7902742209 എന്ന വാട്‌സ്ആപ്പ് നമ്പരിലുമായാണ് എൻട്രികൾ അയക്കേണ്ടതെന്ന് ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ സമൂഹമാദ്ധ്യമങ്ങളിലുള്ള പോസ്റ്റിൽ പറയുന്നു. അപേക്ഷകൾക്കൊപ്പം ആക്റ്റിംഗ് വീഡിയോകൾ അയക്കരുതെന്നും പ്രത്യേകം അഭ്യർത്ഥിച്ചിട്ടുണ്ട്.

അതേസമയം 2022-ൽ പുറത്തിറങ്ങിയ മേപ്പടിയാൻ ആണ് ഉണ്ണി മുകുന്ദൻ ഫിലിംസ് നിർമ്മിച്ച ആദ്യ ചിത്രം. നവാഗതനായ വിഷ്ണു മോഹൻ ആയിരുന്നു മേപ്പടിയാന്റെ സംവിധായകൻ. ആക്ഷൻ ഹീറോ പരിവേഷത്തിൽ നിന്നും മാറി വേറിട്ടൊരു ഉണ്ണി മുകുന്ദനെ കുടുംബനായകനായി അവതരിപ്പിച്ച ചിത്രമാണ് ഇത്. കുടുംബ ചിത്രം എന്ന ലേബലിൽ അവതരിപ്പിച്ചുവെങ്കിലും, ഒരു ത്രില്ലർ ചിത്രം എന്ന നിലയിൽ അവസാനിക്കുന്ന സിനിമയാണ് മേപ്പടിയാൻ. ചിത്രത്തിനായി ശരീരഭാരം കൂട്ടുകയും, തീർത്തും അപ്രതീക്ഷിതമായി നിർമ്മാതാവിന്റെ നിലയിലേക്ക് ഉണ്ണി മുകുന്ദൻ എത്തുകയും ചെയ്ത ചിത്രം കൂടിയാണിത്. ഒരു സാധരണക്കാരന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങൾ ആണ് മേപ്പടിയാൻ പറയുന്നത്.

2022 ജനുവരി 14-ന് തിയറ്ററുകളിലെത്തിയ ചിത്രം കൊറോണ പശ്ചാത്തലത്തിലും മികച്ച ബോക്‌സ് ഓഫീസ് കളക്ഷനാണ് നേടിയത്. അഞ്ജു കുര്യൻ നായികയായ ചിത്രത്തിൽ ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വർഗീസ്, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത് രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി, നിഷ സാരംഗ്, ജോർഡി പൂഞ്ഞാർ, പൗളി വത്സൻ, മനോഹരിയമ്മ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2022-ൽ തന്നെ പുറത്തിറങ്ങിയ ഷെഫീക്കിന്റെ സന്തോഷമാണ് ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ രണ്ടാമത്തെ ചിത്രം. ഉണ്ണി മുകുന്ദൻ നിർമ്മിച്ച് നായകനായി എത്തിയ ചിത്രം റിയലിസ്റ്റിക് ഫാമിലി എന്റർടെയ്നർ വിഭാഗത്തിലാണ് ഒരുക്കിയത്.

 

Tags: Unni MukundanUMF
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies