ഏറ്റവും വിലയേറിയ ദ്രാവകം; തേൾ വിഷത്തിന്റെ വില 319 കോടിയിലധികം രൂപ; കാരണമിത്..
Friday, August 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏറ്റവും വിലയേറിയ ദ്രാവകം; തേൾ വിഷത്തിന്റെ വില 319 കോടിയിലധികം രൂപ; കാരണമിത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2023, 11:35 pm IST
Facebook
Twitter
WhatsAppTelegram

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ദ്രാവകം എന്താണെന്ന് നിങ്ങൾക്കറിയാമോ? തേളിന്റെ വിഷമാണത്. ഒരാളെ കൊല്ലാനുള്ള കഴിവ് എന്നതിനേക്കാളുപരി ഒട്ടേറ പ്രത്യേകതകൾ ഉള്ളതുകൊണ്ടാണ് തേളിന്റെ വിഷം ഇത്രമാത്രം വിലമതിക്കുന്നത്. ഒരു ഗാലൺ തേൾ വിഷത്തിന് 39 ദശലക്ഷം ഡോളറാണ് വിലയെന്ന് ബ്രിട്ടാണിക്ക.കോം റിപ്പോർട്ട് ചെയ്യുന്നു. ഡെത്ത്‌സ്റ്റാൽക്കർ എന്നയിനം തേളിന്റെ വിഷത്തിന്റെ വിലയാണിത്. ലോകത്തിലെ ഏറ്റവും അപകടകാരിയായ തേളാണിതെന്നാണ് പഠനങ്ങൾ.

ഈ തേളിന്റെ വിഷം ഒരു ഗാലൺ നിറയണമെങ്കിൽ 2.64 ദശലക്ഷം തവണ അവ വിഷം പുറപ്പെടുവിക്കണമന്നാണ് കണക്ക്. നിരവധി മെഡിക്കൽ ആവശ്യങ്ങൾക്ക് ഈ വിഷം ഉപയോഗപ്രദമാണെന്നും വിദഗ്ധർ പറയുന്നു. അതിമാരകമായ അർബുദങ്ങൾ മുതൽ മലേറിയ ചികിത്സിക്കുന്നതിന് വരെ തേൾ വിഷം ഉപയോഗിക്കാമെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തൽ.

ഇതുപോലെ ഗാലൺ കണക്കിന് വിറ്റഴിക്കുന്ന, ഏത് മാർക്കറ്റിലും കിട്ടുന്ന സാധനമല്ല ഈ തേളിന്റെ വിഷം. ഡ്രോപ്പുകളായാണ് ഇത് വിൽപന നടത്തുക. പഞ്ചസാര തരിയുടെ അത്രേം മാത്രം വിഷമെടുത്താൽ അതിനുവരും 130 ഡോളർ. ഇത്രയും ഉയർന്ന വിലയീടാക്കാൻ കാരണവുമുണ്ട്. ഒരു തേളിൽ നിന്നും ഒറ്റത്തവണ പുറപ്പെടുവിക്കുന്ന വിഷത്തിന്റെ അളവ് വളരെ കുറവാണ് എന്നത് തന്നെയാണ് കാരണം. വെറും രണ്ട് മില്ലിഗ്രാം വിഷം മാത്രമാണ് തേളിൽ നിന്ന് ഒരു പ്രാവശ്യം ലഭിക്കുക.

നോർത്ത് ആഫ്രിക്ക മുതൽ മിഡിൽ ഈസ്റ്റ് വരെയുള്ള മേഖലകളിലാണ് ഡെത്ത് സ്റ്റാൽക്കർ തേൾ അധിവസിക്കുന്നത്. മരുഭൂമികളാണ് ഇവയുടെ പ്രിയങ്കരമായ ഇടങ്ങൾ. അതീവ അപകടകാരിയാണെങ്കിലും ഈ തേൾ കുത്തിയാൽ ആരോഗ്യവാനായ മനുഷ്യൻ അത്ര പെട്ടെന്ന് മരിക്കുകയില്ല. അസഹനീയമായ വേദനയുണ്ടാകുമെങ്കിലും അതിജീവിക്കാൻ കഴിയുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

Tags:
Share
Tweet
SendShare

More News from this section

നേപ്പാളിലെ മിന്നൽപ്രളയത്തിന് പിന്നാലെ ഇന്ത്യയിലും ജാഗ്രത; ഗന്ധക് നദിയിൽ നിരീക്ഷണം ശക്തം, യുപിയിലെ മഹാരാജ്ഗഞ്ചിലും കുശിനഗറിലും അതീവ ജാഗ്രത, ബിഹാറിൽ 5,000 പേരെ മാറ്റിപ്പാർപ്പിച്ചു

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

നേപ്പാളിൽ വീണ്ടും പ്രളയഭീഷണി; 3 ദിവസത്തിനുള്ളിൽ തടാകം പൊട്ടുമെന്ന് ചൈനയുടെ മുന്നറിയിപ്പ്, 50 ലക്ഷം ക്യുബിക് മീറ്റർ വെള്ളം ഒഴുകിയെത്തിയേക്കും

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി; അഞ്ച് പതിറ്റാണ്ടിലേറെ രാഷ്‌ട്രസേവനത്തിന് സമർപ്പിച്ച ജീവിതമെന്ന് അനുസ്മരണം

‘അപകടം സംഭവിച്ച ശേഷം മുന്നറിയിപ്പ് പോരാ’; ഹിമാലയത്തിൽ തുടർച്ചയായ നിരീക്ഷണ സംവിധാനം വേണം, ഇന്ത്യ-നേപ്പാൾ-ചൈന സഹകരണം ശക്തമാക്കണമെന്ന് വിദഗ്ധൻ

Latest News

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

നാലര പതിറ്റാണ്ടായി പോലീസിനെ കബളിപ്പിച്ച സുകുമാരക്കുറുപ്പ് ബ്രൂണൈയിലുണ്ടോ? രൂപസാദൃശ്യമുള്ളയാളുടെ ചിത്രങ്ങൾ പുറത്ത്, ശാസ്ത്രീയ പരിശോധനയ്‌ക്ക് നീക്കം

രാഷ്‌ട്ര-സമൂഹ സേവനത്തിനായി ജീവിതം സമർപ്പിച്ച കർമ്മയോഗി; എ. ബാലകൃഷ്ണൻജിയുടെ വിയോഗത്തിൽ അനുശോചിച്ച് ആർഎസ്എസ്

ചൈനീസ് ഭാഗത്തെ അണക്കെട്ട് തകർന്നു, മുന്നറിയിപ്പ് നൽകിയില്ലെന്ന് നേപ്പാൾ, ഭൂകമ്പവും ഹിമാനി തകർച്ചയുമാണ് കാരണമെന്ന് ചൈന, പ്രളയത്തിന്റെ കാരണം ചൊല്ലി ചൈനയും നേപ്പാളും നേർക്കുനേർ

പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട തോട്ടം തൊഴിലാളിയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം, ആദ്യഗഡുവായ 5 ലക്ഷം ഇന്ന് കൈമാറും

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി ബിജെപി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു

‘കൈക്കൂലി നൽകാത്തതിനാൽ ഫിറ്റ്നസ് നിഷേധിച്ചത്തിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ മരിച്ച സംഭവത്തിൽ അന്വേഷണം, ടിവി അനുപമയ്‌ക്ക് ചുമതല നൽകി സർക്കാർ, പ്രാഥമിക റിപ്പോർട്ട് രണ്ട് ദിവസത്തിനകം

കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണു; ട്രെയിനി പൈലറ്റും ഇൻസ്ട്രക്ടർ പൈലറ്റും കൊല്ലപ്പെട്ടു, പതിവ് പറക്കലിനിടെ നിയന്ത്രണം നഷ്ടപ്പെട്ടെന്ന് പ്രാഥമിക നിഗമനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies