അഹാന കൃഷ്ണയും ഷൈൻ ടോം ചാക്കോയും ഒന്നിക്കുന്ന ആദ്യ ചിത്രം ‘അടി’യുടെ ട്രെയിലർ പുറത്ത്. ആക്ഷനും റൊമാൻസും ചേർന്ന ഫാമിലി എന്റർടെയ്‌നറാണ് സിനിമയെന്ന് അടിവരയിടുന്ന ട്രെയിലറാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ഏപ്രിൽ 14-നാണ് സിനിമ റിലീസ് ചെയ്യുന്നത്.
രതീഷ് രവിയാണ് ചിത്രത്തിന്‌റെ തിരക്കഥ. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങൾക്കു ശേഷം പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഫായിസ് സിദ്ധിഖാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഗോവിന്ദ് വസന്ത ചിത്രത്തിന് സംഗീതം ഒരുക്കുന്നു. ദുർഖർ സൽമാൻ നിർമ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും അടിക്കുണ്ട്.
ഷൈൻ ടോം ചാക്കോയുടെ വ്യത്യസ്തമായ വേഷമായിരിക്കും അടിയിലേത്. കുറച്ചു നാളെത്തെ ഇടവേളകൾക്ക് ശേഷമാണ് അഹാന കൃഷ്ണയുടെ ചിത്രം തിയറ്ററുകളിലെത്തുന്നത്. ധുവൻ, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. സ്റ്റെഫി സേവ്യറാണ് ചിത്രത്തിന്റെ വസ്ത്രാലങ്കാരം.
Comments