നയ്പിഡോ: മ്യാൻമാറിലെ വിമതമേഖലയിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 50-ൽ അധികംപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മ്യാൻമറിലെ പെയ്സിഗോ ഗ്രാമത്തിൽവെച്ച് നടന്ന പീപ്പിൾസ് ഡിഫേൻസ് ഫോഴ്സിന്റെ ഓഫീസ് ഉദ്ഘാടന ചടങ്ങിലേക്കായിരുന്നു സൈന്യം ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തിൽ കുട്ടികളുപ്പെടെയുള്ളവർ മരിച്ചതായി വിദേശമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സംഭവത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ രംഗത്തെത്തി. ആക്രമണത്തിന് ഇരയായവരിൽ കുട്ടികളുൾപ്പെടെയുള്ളവർ ഉണ്ടായിരുന്നുവെന്നും ആക്രമണത്തിന്റെ ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും യുഎൻ വക്താവ് വോൾക്കർ ടർക്ക് പറഞ്ഞു.
സൈനിക അട്ടിമറിയെ തുടർന്നാണ് മ്യാൻമാറിൽ 2021-ൽ പിഡിഎഫ് എന്ന പീപ്പിൾസ് ഡിഫേൻസ് ഫോഴ്സ് രൂപീകരിക്കപ്പെട്ടത്. നാഷണൽ യൂണിറ്റി ഗവൺമെന്റെ് ഓഫ് മ്യാൻമാറിനെ അനുകൂലിക്കുന്നവരാണ് സംഘടനയിലുള്ളത്. സ്ഥിരീകരിക്കാത്ത കണക്കുകൾ പ്രകാരം 65000-ത്തോളം അംഗങ്ങൾ സംഘടനയിലുണ്ട്.
Comments