ഒളിച്ചോടിയ ഭാര്യ കാമുകനൊപ്പം പോലീസ് സ്റ്റേഷനിലെത്തി : വിഷം പുരണ്ട കത്രിക വച്ച് തലയ്ക്ക് കുത്തി ഭർത്താവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒളിച്ചോടിയ ഭാര്യ കാമുകനൊപ്പം പോലീസ് സ്റ്റേഷനിലെത്തി : വിഷം പുരണ്ട കത്രിക വച്ച് തലയ്‌ക്ക് കുത്തി ഭർത്താവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2023, 07:54 pm IST
FacebookTwitterWhatsAppTelegram

തൃശൂർ : കാണാതായ ഭാര്യയ്‌ക്കൊപ്പം പോലീസ് സ്റ്റേഷനിലെത്തിയ കാമുകനെ ഭര്‍ത്താവ് കത്രിക കൊണ്ട് തലയ്‌ക്ക് കുത്തി. പഴയന്നൂര്‍ വെന്നൂര്‍ സ്വദേശി മുല്ലയ്‌ക്കല്‍ അഭിലാഷ് (34) ആണ് കാര്യാട്ടുകര സ്വദേശി കോഴിപ്പറമ്പില്‍ സജീഷിനെ( 35) മാള പോലീസ് സ്റ്റേഷനില്‍വെച്ച് കുത്തിയത്. കുത്തേറ്റ സജീഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഭിലാഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഭാര്യയെ കാണാനില്ലെന്നു കാണിച്ച് ഏപ്രില്‍ ഒന്നിനാണ് അഭിലാഷ് പോലീസില്‍ പരാതി നല്‍കിയത്. അഭിലാഷും ഭാര്യയും വടമയില്‍ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. പിന്നീട് കോട്ടവാതിലിലുള്ള ഭാര്യയുടെ വീട്ടിലേക്ക് താമസം മാറ്റി. അഞ്ചു വയസ്സില്‍ത്താഴെയുള്ള രണ്ട് കുട്ടികളുമൊത്ത് താമസിക്കുന്നതിനിടയിലാണ് ഭാര്യയെ കാണാതാകുന്നത്. സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട സജീഷിനൊപ്പമാണ് ഭാര്യ പോയത് .

അഭിലാഷിന്റെ പരാതിയില്‍ പോലീസ്, ഭാര്യയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഇവര്‍ക്കൊപ്പം സജീഷും എത്തിയിരുന്നു.സ്റ്റേഷനില്‍ എത്തിയ സജീഷിനോട് മക്കളുടെ അമ്മയെ വിട്ടുതരാന്‍ അഭിലാഷ് ആവശ്യപ്പെട്ടു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്നാണ് കൈയില്‍ കരുതിയിരുന്ന കത്രിക ഉപയോഗിച്ച് തലയ്‌ക്ക് കുത്തിയത്. മൂന്നാം തീയതിയാണ് അഭിലാഷ് കത്രിക വാങ്ങിയത്. അന്നുതന്നെ വിഷവും വാങ്ങി സൂക്ഷിച്ചിരുന്നു.

കത്രികയില്‍ വിഷം പുരട്ടിയാണ് കുത്തിയതെന്ന് പോലീസിനോട് പറഞ്ഞു. വാങ്ങിയത് മാരകവിഷമല്ലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സമയത്ത് പോലീസുകാരും സമീപത്തുണ്ടായിരുന്നു. പിടിച്ചുമാറ്റുന്നതിനിടയില്‍ സമീപത്തുണ്ടായിരുന്ന പോലീസുകാരന് നിസാര പരിക്കേറ്റിട്ടുണ്ട്.

വലിയതോതില്‍ രക്തം വാര്‍ന്നുപോയ സജീഷിനെ പോലീസുകാരാണ് ആശുപത്രിയിലെത്തിച്ചത്. വധശ്രമത്തിന് കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയ അഭിലാഷിനെ റിമാന്‍ഡ് ചെയ്തു.

Tags: murder attempt
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies