കൊളസ്‌ട്രോൾ മരുന്ന് കഴിക്കുന്നവരാണോ?; പേശിവേദനയുണ്ടോ!; വ്യായാമത്തിലൂടെ പരിഹരിക്കാം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊളസ്‌ട്രോൾ മരുന്ന് കഴിക്കുന്നവരാണോ?; പേശിവേദനയുണ്ടോ!; വ്യായാമത്തിലൂടെ പരിഹരിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2023, 10:05 pm IST
FacebookTwitterWhatsAppTelegram

ഇന്ന് പ്രായമായവർക്കും ചെറുപ്പക്കാർക്കും ഒരുപോലെ ബാധിക്കുന്ന രോഗമാണ് പേശിവേദന. അൽപ്പ ദൂരം നടക്കുമ്പോൾ തന്നെ കാലു വേദനിക്കുകയും തളരുകയും ചെയ്യുന്നതാണ് പേശിവേദനയുടെ പ്രധാന ലക്ഷണം. കൊളസ്‌ട്രോൾ മരുന്നുകൾ ഉപയോഗിക്കുന്നവർക്ക് പേശിവേദന ഉണ്ടാകാറുണ്ട്. ഇവർക്ക് കൃത്യമായ വ്യായാമത്തിലൂടെ പേശിവേദന തുടച്ച് നീക്കാമെന്നാണ് ഗവേഷകർ പറയുന്നത്. കൊളസ്ട്രാളിന്റെ അളവ് കുറയ്‌ക്കുന്നതിനും ഹൃദയസംബന്ധ രോഗങ്ങൾ ഒഴിവാക്കാനും വ്യായാമം വളരെയധികം പ്രയോജനകരമാണ്. പേശിവേദന പരിഹരിക്കുന്നതിന് ദിവസേന വ്യായാമം ശീലമാക്കേണ്ടതുണ്ട്.

സുരക്ഷിതമായതും കഠിനകരമല്ലാത്തതുമായ വ്യായാമം ശീലമാക്കുകയാണെങ്കിൽ പേശികളുടെ ക്ഷതം, നടക്കുമ്പോഴുള്ള അസ്വസ്ഥത എന്നിവ പൂർണമായും മാറും. എന്നാൽ കഠിനകരമായ വ്യായാമം ചെയ്യുകയാണെങ്കിൽ പേശികൾക്ക് ക്ഷതം സംഭവിക്കാൻ സാധ്യത ഏറെയാണ്. ഇത് ശാരീരിക ക്ഷമത കുറയുന്നതിന് കാരണമാകും. പേശിവേദനയും ബലഹീനതയും കാരണം പലർക്കും വ്യായാമം ചെയ്യാനുളള ശാരീരികക്ഷമത ഉണ്ടാകാറില്ല. പലപ്പോഴും അവർ വ്യായാമം ഒഴിവാക്കും. എന്നാൽ ഹൃദയസംബന്ധമായ അസുഖങ്ങൾ വരാതിരിക്കാനും ശാരീരികക്ഷമത വീണ്ടെടുക്കാനും ചെറിയ തോതിലുളള വ്യായാമം അത്യാവശ്യമാണ്.

കൊളസ്‌ട്രോൾ മരുന്നായ സ്റ്റാറ്റിൻ ഉപയോഗിക്കുന്നവരിലെ പേശിവേദന മിതമായ രീതിയിലുള്ള വ്യായാമത്തിലൂടെ കുറയ്‌ക്കാൻ സാധിക്കുമെന്ന് പുതിയ പഠനം പുറത്ത് വന്നിട്ടുണ്ട്. അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. സ്റ്റാറ്റിൻ മരുന്ന് ഉപയോഗിക്കുന്നവർക്ക് വ്യായാമം സുരക്ഷിതമാണെന്നും ഇതിലൂടെ ശാരീരിക ക്ഷമത നിലനിർത്താനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സാധിക്കുമെന്ന് പഠനം വ്യക്തമാക്കുന്നുണ്ട്.

ഓരോരുത്തർക്കും പേശി വേദന വ്യത്യസ്തമായി അനുഭവപ്പെടുന്നു. ചില ആളുകൾക്ക് പേശി വേദന ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉണ്ടാകാറുണ്ട്. മറ്റ് ചിലർക്ക് ശരീരത്തിന്റെ ചില ഭാഗങ്ങളിൽ മാത്രമാണ് അനുഭവപ്പെടുന്നത്. എല്ലാ പ്രായത്തിലുള്ളവർക്കും പേശിവേദന ഉണ്ടാകാറുണ്ട്. വ്യായാമം ചെയ്യുമ്പോൾ ചെറിയ വേദന പേശികൾക്ക് അനുഭവപ്പെടാം. എന്നാൽ വ്യായാമം ശീലമാക്കുന്നതോടെ വേദന സുഖപ്പെടുകയും പേശികൾ ശക്തമാവുകയും ചെയ്യുന്നു.

Tags:
ShareTweetSendShare

More News from this section

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

Latest News

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies