പട്ന: ബിഹാറിലെ സരൺ ജില്ലയിലെ മസ്രാഖ് പോലീസ് സ്റ്റേഷൻ പരിധിയിൽ അജ്ഞാതർ അംബേദ്കറുടെ പ്രതിമ നശിപ്പിച്ചു. ഏപ്രിൽ 11- ന് രാത്രിയിലാണ് സംഭവം. ഏപ്രിൽ 12- ന് പുലർച്ചെയാണ് അംബേദ്ക്കറുടെ പ്രതിമ വികൃതമാക്കിയ സംഭവം നാട്ടുകാർ അറിയുന്നത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.
സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഉടൻ കണ്ടെത്തണമെന്നും കേസ് രജിസ്റ്റർ ചെയ്യണമെന്നും പ്രദേശവാസികൾ പോലീസിനോട് ആവശ്യപ്പെട്ടു. ഹിന്ദു സമൂഹത്തെ ജാതിയുടെ പേരിൽ വിഭജിക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്നും ഇത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും ഹിന്ദു സംഘടനയിലെ നേതാക്കൾ പറഞ്ഞു.
ഈ മാസം 14- ന് ചൗക്കിൽ അംബേദ്കർ ജയന്തിയോനുബന്ധിച്ചുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ് ആക്രമം നടന്നതെന്നാണ് ശ്രദ്ധേയം. , മുമ്പും രണ്ട് തവണ സമാനമായ സംഭവം ഇവിടെ നടന്നിട്ടുണ്ട്.
Comments