ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരൻ അമൃത്പാലിനെ ഒളിവിൽ കഴിയാൻ സഹായിച്ച പ്രധാന സഹായി അറസ്റ്റിൽ. ലുധിയാന സ്വദേശിയായ ജോഗ സിംഗാണ് പിടിയിലായത്. ഹരിയാനയിൽ നിന്ന് പഞ്ചാബിലേക്ക് വരുന്നതിനിടെയായിരുന്നു അറസ്റ്റ്. അമൃത്പാലുമായി ജോഗ സിംഗ് നേരിട്ട് ബന്ധപ്പെട്ടിരുന്നതായി പോലീസ് അറിയിച്ചു.
അമൃത്പാലിനെ പിലിഭിത്തിയിൽ താമസിപ്പിച്ച് പഞ്ചാബിലേക്ക് മടങ്ങാനാണ് ഇയാൾ സഹായിച്ചത്. പാർപ്പിടവും വാഹന സൗകര്യവും ഇയാൾ ഒരുക്കി നൽകി. ജോഗ സിംഗ് പിടിയിലായതോടെ അമൃത്പാലിനെ ഒളിവിൽ കഴിയാൻ സഹായിച്ചതിനെ തുടർന്നുള്ള മൂന്നാമത്ത അറസ്റ്റാണിത്. ഹോഷിയാർപൂർ ജില്ലയിലെ ബാബക് ഗ്രാമത്തിൽ നിന്നുള്ള രാജ്ദീപ് സിംഗ്, ജലന്ധർ ജില്ലയിലെ സർബ്ജിത് സിംഗ് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
അതേസമയം, അമൃത്പാലിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് പഞ്ചാബ് പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് പൊതുജനങ്ങളെ അറിയിച്ചുകൊണ്ട് പോലീസ് പോസ്റ്ററുകൾ പൊതുയിടങ്ങളിൽ പതിപ്പിച്ചിട്ടുണ്ട്. ഗുരുദാസ്പൂർ റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലാണ് അമൃത്പാലിന്റെ ചിത്രത്തോടെയുള്ള പോസ്റ്റർ പതിച്ചത്.
Comments