7.7 കോടി പ്രേക്ഷകർ , രാമായണത്തിന്റെ ലോകറെക്കോർഡ് സൃഷ്ടിച്ച എപ്പിസോഡ് ഇതാ : വീണ്ടും കാണാൻ തയ്യാറാണെന്ന് ആരാധകർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

7.7 കോടി പ്രേക്ഷകർ , രാമായണത്തിന്റെ ലോകറെക്കോർഡ് സൃഷ്ടിച്ച എപ്പിസോഡ് ഇതാ : വീണ്ടും കാണാൻ തയ്യാറാണെന്ന് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2023, 06:49 pm IST
FacebookTwitterWhatsAppTelegram

രാമാനന്ദ് സാഗർ സംവിധാനം ചെയ്ത ‘രാമായണം’ എന്ന സീരിയൽ 90 കളിൽ വളരെ ജനപ്രിയമായിരുന്നു. ജോലി മാറ്റിവച്ച് പോലും ആളുകൾ ഈ പരമ്പര കാണാറുണ്ടായിരുന്നു. ഈ പരമ്പരയുടെ ജനപ്രീതി ഇന്നും അങ്ങനെതന്നെയാണ്. കൊറോണ കാലത്ത് ഈ സീരിയൽ വീണ്ടും സംപ്രേക്ഷണം ചെയ്തു. മൂന്ന് വർഷം മുമ്പ്, ഈ പരമ്പര ലോക റെക്കോർഡും സൃഷ്ടിച്ചു. ലക്ഷ്മണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുനിൽ ലാഹിരിയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ പ്രത്യേക കുറിപ്പ് പങ്ക് വച്ചിരിക്കുന്നത് .

മൂന്ന് വർഷം മുമ്പ് ഈ ദിവസമാണ് രാമായണം എന്ന സീരിയലിലെ ലക്ഷ്മണനും മേഘനാദും തമ്മിലുള്ള യുദ്ധത്തിന്റെ എപ്പിസോഡ് സംപ്രേഷണം ചെയ്തത്. സുനിൽ ലാഹിരിയാണ് ഈ സീരിയലിൽ ലക്ഷ്മണനായി വേഷമിട്ടത്. നടൻ വിജയ് അറോറയാണ് മേഘനാദായി വേഷമിട്ടത്. യുദ്ധത്തിന്റെ ഈ എപ്പിസോഡ് വ്യാപകമായി പ്രക്ഷേപണം ചെയ്തു . ഈ എപ്പിസോഡ് ഒരു പുതിയ റെക്കോർഡ് തന്നെ സൃഷ്ടിച്ചു.

എല്ലാ പ്രേക്ഷകർക്കും നന്ദി പറഞ്ഞാണ് സുനിൽ ലാഹിരിയുടെ പോസ്റ്റ് . ‘ ഇന്ന് 2020 ഏപ്രിൽ 16-ന് രാമായണം എന്ന സീരിയലിന്റെ ലക്ഷ്മണൻ-മേഘനാഥ് യുദ്ധ എപ്പിസോഡ് ലോക റെക്കോർഡ് സൃഷ്ടിച്ചു. ടെലിവിഷൻ ലോകത്തെ ഒരു നാഴികക്കല്ലായി അത് മാറി. 7.7 കോടി പ്രേക്ഷകർ ഈ എപ്പിസോഡ് കണ്ടു. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് എല്ലാവർക്കും നന്ദി. നിങ്ങളെല്ലാവരും കാരണമാണ് ഇതെല്ലാം സാധ്യമായത്.”- ലക്ഷ്മണനും മേഘനാദും തമ്മിലുള്ള യുദ്ധത്തിന്റെ ഒരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് സുനിൽ ലാഹിരി കുറിച്ചു.

അദ്ദേഹത്തിന്റെ ഈ ട്വീറ്റ് ഏറെ വൈറലായിരിക്കുകയാണ്. ആരാധകർ ഈ ട്വീറ്റിന് കമന്റ് ചെയ്യുകയും “ഞങ്ങൾ ഈ പരമ്പര വീണ്ടും കാണാൻ സന്തോഷത്തോടെ തയ്യാറാണ്” എന്ന് പറയുകയും ചെയ്യുന്നുണ്ട് .

Tags: ramayan
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies