മാദ്ധ്യമമേഖലയിൽ വമ്പൻ മാറ്റം; പ്രധാനമന്ത്രിയെ അഭിമുഖത്തിന് ക്ഷണിച്ച് രാജ്യത്തെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വാർത്താവതാരക സന
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മാദ്ധ്യമമേഖലയിൽ വമ്പൻ മാറ്റം; പ്രധാനമന്ത്രിയെ അഭിമുഖത്തിന് ക്ഷണിച്ച് രാജ്യത്തെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വാർത്താവതാരക സന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2023, 10:08 am IST
FacebookTwitterWhatsAppTelegram

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിമുഖത്തിന് ക്ഷണിച്ചിരിക്കുകയാണ് രാജ്യത്തെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വാർത്താവതാരക സന. ഇന്ത്യയിലെ ഒരു പ്രമുഖ ദേശീയ മാദ്ധ്യമമാണ് രാജ്യത്തെ ആദ്യ എഐ ആങ്കറെ അവതരിപ്പിച്ചിരിക്കുന്നത്. സമർത്ഥയായ, സുന്ദരിയായ, പ്രായം കുറഞ്ഞ, ഒരിക്കലും മടുപ്പോ തളർച്ചയോ വരാത്ത എഐ വാർത്താവതാരകയാണ് സന. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പ്രമുഖ ദേശീയ മാദ്ധ്യമത്തിന്റെ കോൺക്ലേവിൽ സന അവതരണം നടത്തിയിരുന്നു.

സന പ്രധാനമന്ത്രിയോട് സംസാരിക്കുന്ന വീഡിയോയും സന കാലാവസ്ഥ റിപ്പോർട്ട് അവതരിപ്പിക്കുന്നതിന്റെ വീഡിയോയും ദേശീയ മാദ്ധ്യമം പുറത്തുവിട്ടിട്ടുണ്ട്. തിരുവനന്തപുരം എന്ന സ്ഥലപ്പേരടക്കം ഉച്ചരിക്കുന്നതും ഇതിൽ കേൾക്കാവുന്നതാണ്. 2024-ൽ ഒരു അഭിമുഖം തരുമോ എന്ന് പരിപാടിയിൽ സന പ്രധാനമന്ത്രിയോട് ചോദിച്ചു. അടുത്ത വർഷം ഇന്ത്യയിൽ ലോക്‌സഭ ഇലക്ഷൻ നടക്കാനിരിക്കുകയാണല്ലോ. എഐ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയായാണ് പ്രധാനമന്ത്രി അറിയപ്പെടുന്നതെന്നും സന വീഡിയോയിൽ പറയുന്നു.

സ്ഫുടമായ ഇംഗ്ലീഷിലാണ് സന പ്രതികരിച്ചത്. എഐ വാർത്താ അവതാരകർ ഇനിയും വ്യാപകമാകാനാണ് സാധ്യത. നാച്വറൽ ലാംഗ്വേജ് പ്രോസസിങ്, ഡീപ് ലേണിങ് എന്നിവ സംയോജിപ്പിച്ച് യഥാർഥമെന്നു തോന്നിപ്പിക്കുന്ന സംഭാഷണ രീതിയും മുഖഭാവങ്ങളും എഐ വാർത്ത വായനക്കാരിൽ കൊണ്ടുവരാൻ ശ്രമിച്ചിരിക്കുന്നു. ഇവയ്‌ക്ക് ഏത് ടെക്സ്റ്റും വായിക്കാൻ സാധിക്കും. കേൾവിക്കാരുടെ ശ്രദ്ധ പിടിച്ചു നിർത്താൻ കെൽപ്പുള്ള രീതിയിൽ ശബ്ദം ക്രമീകരിക്കാനും സാധിക്കുമെന്നാണ് പറയുന്നത്.

ശബ്ദത്തോട് ചേർന്നുപോകുന്ന രീതിയിൽ കണ്ണിന്റെയും മുഖത്തിന്റെയും ഭാവങ്ങൾ കൊണ്ടുവരാനും സാധിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. വിവിധ ഭാഷകൾ, ഉച്ചരാണ രീതികൾ, ശൈലികൾ ഒക്കെ എഐക്കു വഴങ്ങും. ഇപ്പോൾ കാണാൻ സാധിക്കുന്ന അസ്വഭാവികതകൾ കാലക്രമത്തിൽ പരിഹരിച്ചെടുക്കാമെന്നതും ഗുണമാണെന്ന് ഇവ കളംപിടിക്കുമെന്നു കരുതുന്നവർ പറയുന്നു. എന്നാൽ മാദ്ധ്യമപ്രവർത്തനത്തിന്റെ കഴുത്തിന് മുകളിൽ തൂങ്ങുന്ന ഇരുതല മൂർച്ചയുള്ള വാളാണ് എഐ വാർത്താവതാരകർ എന്ന് ചില കൂട്ടർ നിരീക്ഷിക്കുന്നു. എഐ വാർത്താവതാരകരെ പ്രയോജനപ്പെടുത്തി പല മാദ്ധ്യമ സ്ഥാപനങ്ങൾക്കും പണം ലാഭിക്കാൻ സാധിച്ചേക്കും. അതേസമയം, ഇത് ധാർമ്മികമായും, ഉത്തരവാദിത്വത്തോടെയുമാണ് ഉപയോഗിക്കപ്പെടുന്നത് എന്ന് ഉറപ്പാക്കേണ്ടതുണ്ട് എന്നും ഇവർ ചർച്ചയാക്കുന്നു.

ഇന്നത്തെക്കാലത്ത് സാങ്കേതിക വിദ്യയിലെ ഏറ്റവും ചൂടേറിയ വാക്കുകളിൽ ഒന്നാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. ഒരു കമ്പ്യൂട്ടറിനെയോ കമ്പ്യൂട്ടർ നിയന്ത്രിത റോബോട്ടിനെയോ ഒരു സോഫ്റ്റ്വെയറിനെയോ മനുഷ്യ മനസ്സിനെപ്പോലെ ബുദ്ധിപരമായി ചിന്തിക്കുന്ന ഒരു രീതിയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. മനുഷ്യ മസ്തിഷ്‌കത്തിന്റെ പാറ്റേണുകൾ പഠിച്ചും വൈജ്ഞാനിക പ്രക്രിയ വിശകലനം ചെയ്തുമാണ് അക പൂർത്തിയാക്കുന്നത്. ഈ പഠനങ്ങളുടെ ഫലം ഇന്റലിജന്റ് സോഫ്റ്റ്വെയറുകളും സിസ്റ്റങ്ങളും വികസിപ്പിക്കുന്നു.

Tags:
ShareTweetSendShare

More News from this section

വലിയചുടുകാട്ടിൽ വി.എസ്. അച്യുതാനന്ദന് സ്മാരകം നിർമ്മിക്കുന്നതിൽ എതിർപ്പ് ; രക്തസാക്ഷിഭൂമിയിൽ വ്യക്തിഗത സ്മാരകം പാടില്ലെന്ന് പുന്നപ്ര-വയലാർ സമരസേനാനി പി.കെ. ചന്ദ്രാനന്ദന്റെ കുടുംബം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

പിന്തുടർന്ന പോലീസുകാരെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; സ്വർണ പണയ തട്ടിപ്പ് കേസിൽ പ്രതികളുടെ അതിക്രമത്തിൽ രണ്ട് സിപിഒമാർക്ക് പരിക്ക്, ഒരാൾ കസ്റ്റഡിയിൽ

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies