ആകെ കയ്യിലുണ്ടായിരുന്ന സ്വര്‍ണം പണയം വെച്ച് 40,000 രൂപയ്ക്ക് ടൂര്‍ പോവാന്‍ പൈസ തന്നു, എനിക്ക് വല്ലാത്ത വിഷമം തോന്നി: സ്വന്തം ഇഷ്ടത്തിനനുസരിച്ചുള്ള ഡ്രസ് വാങ്ങാനും ആ​ഗ്ര​ഹമായിരുന്നു: അമ്മയെ കുറിച്ച് അഹാന കൃഷ്ണ
Saturday, August 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ആകെ കയ്യിലുണ്ടായിരുന്ന സ്വര്‍ണം പണയം വെച്ച് 40,000 രൂപയ്‌ക്ക് ടൂര്‍ പോവാന്‍ പൈസ തന്നു, എനിക്ക് വല്ലാത്ത വിഷമം തോന്നി: സ്വന്തം ഇഷ്ടത്തിനനുസരിച്ചുള്ള ഡ്രസ് വാങ്ങാനും ആ​ഗ്ര​ഹമായിരുന്നു: അമ്മയെ കുറിച്ച് അഹാന കൃഷ്ണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2023, 03:22 pm IST
Facebook
Twitter
WhatsAppTelegram

സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്ന സമയത്ത് തന്റെ കുടുംബം നേരിട്ട അനുഭവങ്ങളെക്കുറിച്ചും അമ്മയെക്കുറിച്ചും തുറന്ന് പറഞ്ഞ് നടി അഹാന കൃഷ്ണ. അമ്മയുടെ കൂട്ടുകാരി കൊടുക്കുന്ന വസ്ത്രങ്ങളും കയ്യിലുള്ള പഴയ വസ്ത്രങ്ങളുമായിരുന്നു തന്റെ അമ്മ ധരിച്ചിരുന്നതെന്നും അഹാന പറഞ്ഞു. സ്വന്തം ആ​ഗ്രഹത്തിനനുസരിച്ചുള്ള വസ്ത്രങ്ങൾ ധരിക്കുക എന്നത് തന്റെ അമ്മയുടെ ഏറ്റവും വലിയ ആ​ഗ്രഹമാണെന്നും താരം പറഞ്ഞിരുന്നു.

കോളേജില്‍ പഠിക്കുമ്പോള്‍ ട്രിപ്പ് പോവാനുള്ള പൈസ ഇല്ലാതിരുന്നപ്പോള്‍ അമ്മ തന്റെ സ്വര്‍ണം പണയം വെച്ച് പൈസ തന്നിരുന്നു. ആ കാര്യം ഓർത്ത് തനിക്ക് വല്ലാതെ വിഷമം ആയെന്നും അഹാന പറഞ്ഞു. താരത്തിന്റെ പുതിയ ചിത്രമായ അടി എന്ന ചിത്രത്തിന് വേണ്ടിയുള്ള പ്രമോഷൻ ഇന്റർവ്യൂയിലാണ് അഹാന ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘പിള്ളേരുടെ ചിലവൊക്കെ കഴിഞ്ഞ് കടയില്‍ പോയി പുതിയ ഡ്രസ് വാങ്ങുകയെന്നത് എന്റെ അമ്മ ചിന്തിക്കാത്ത കാര്യമാണ്. അമ്മയുടെ സുഹൃത്തുക്കള്‍ കുറേ വസ്ത്രങ്ങള്‍ വാങ്ങിക്കുമ്പോള്‍ ചിലത് അവര്‍ അമ്മക്ക് അയക്കും. ഒരു സമയത്ത് അമ്മ ഒന്നുകില്‍ പഴയ വസ്ത്രം ധരിക്കും അല്ലെങ്കില്‍ സുഹൃത്ത് അയക്കുന്ന വസ്ത്രം ധരിക്കും. അതല്ലാതെ അമ്മ പോയി വസ്ത്രം വാങ്ങിക്കാറില്ലായിരുന്നു. എന്നാണാവോ എന്റെ ആഗ്രഹത്തിന് അനുസരിച്ചുള്ള ഡ്രസ് കടയില്‍ പോയി വാങ്ങാന്‍ പറ്റുകയെന്ന് അമ്മ എപ്പോഴും എന്നോട് പറയാറുണ്ടായിരുന്നു.

അതെന്റെയും വലിയ ആഗ്രഹമായിരുന്നു. അമ്മയെ കടയില്‍ കൊണ്ടുപോയിട്ട് ഇഷ്ടമുള്ളത് വാങ്ങിച്ചു കൊടുക്കണം. ഇന്ന് എനിക്ക് അത് സാധിക്കുന്നുണ്ട്. ഷോപ്പില്‍ കൊണ്ടുപോയി അമ്മക്ക് ഇഷ്ടമുള്ളതൊക്കെ എടുത്തോളൂയെന്ന് എന്ന് പറയാന്‍ പറ്റുന്നുണ്ട്. നമുക്ക് കാശൊന്നും ഇല്ലാത്ത സമയത്ത്. ഞാന്‍ കോളേജില്‍ സെക്കന്‍ഡ് ഇയറില്‍ പഠിക്കുമ്പോള്‍ ഗ്യാങ്‍ടോക്കിൽ ഒരു ഫോട്ടോഗ്രഫി ട്രിപ്പുണ്ടായിരുന്നു. 40,000 രൂപയാണ് അതിന് വേണ്ടി കുട്ടികളുടെ അടുത്ത് നിന്ന് വാങ്ങുക. ഇവര്‍ ഇത് അനൗണ്‍സ് ചെയ്തപ്പോള്‍ ഞാനും കോളേജിലെ കുറച്ച് പാവം പിള്ളേരും ഞെട്ടിപ്പോയി.

നമ്മള്‍ സ്‌കൂളില്‍ അയ്യായിരം രൂപ കൊടുത്തൊക്കെയാണ് അതുവരെ ടൂര്‍ പോയിരുന്നത്. ആരെങ്കിലും നാല്പ്പത്തി അയ്യായിരം രൂപ കൊടുത്തിട്ട് ഫ്‌ളൈറ്റില്‍ ട്രിപ്പ് പോയിട്ടുണ്ടോ. ഞാന്‍ ഇത് അമ്മയുടെ അടുത്ത് പറഞ്ഞു. പോവുകയാണെങ്കില്‍ പൈസ വേണ്ടി വരുമെന്ന്. എന്നാല്‍ പിന്നീട് ഞങ്ങള്‍ കുറച്ചു പേര് പോവുന്നില്ലയെന്ന് തീരുമാനിച്ചു. ക്ലാസ് കഴിഞ്ഞ് അമ്മയെ വിളിച്ചപ്പോള്‍ അതിന് പേര് കൊടുത്തോളൂ, കയ്യിലുണ്ടായിരുന്ന കുറച്ച് സ്വര്‍ണം പണയം വെച്ചുവെന്ന് അമ്മ പറഞ്ഞു.

എനിക്ക് വല്ലാത്ത വിഷമം തോന്നി. അല്ലെങ്കില്‍ തന്നെ കയ്യിലുണ്ടായിരുന്ന സ്വര്‍ണമൊക്കെ ബാങ്കില്‍ വേച്ചേക്കുകയായിരുന്നു. കാശില്ലാത്തതുകൊണ്ട് എനിക്ക് പോവാന്‍ പറ്റിയില്ലല്ലോയെന്ന് ഫീലാവാതിരിക്കാനാണ് പെട്ടെന്ന് അമ്മ അങ്ങനെ ചെയ്തത്. അമ്മക്ക് പലപ്പോഴും ഒരു ഓസ്‌കാര്‍ കൊടുക്കണമെന്ന് ഞാന്‍ കരുതിയിട്ടുണ്ട്.’- അഹാന കൃഷ്ണ പറഞ്ഞു.

Tags: krishnakumar
Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

Latest News

ലോകകപ്പ് ഫൈനലിലെ കയ്യാങ്കളി; അര്‍ജന്റീനയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഫിഫ, താരങ്ങള്‍ക്ക് നീണ്ട വിലക്ക്

‘പാര്‍ലമെന്റ് തീരുമാനിച്ച നിയമം ചവറ്റുകൊട്ടയില്‍ എറിയാന്‍ സോണിയ ഗാന്ധിക്ക് അവകാശമുണ്ടോ?’; വന്ദേമാതരം വിവാദത്തില്‍ സ്മൃതി ഇറാനി

വലത് കാല്‍മുട്ടിലെ പരിക്ക് തിരിച്ചടിയായി; യുഎസ് ഓപ്പണില്‍ നിന്ന് യാനിക് സിന്നര്‍ പിന്മാറി

ഇന്ത്യയുടെ ബഹിരാകാശ മേഖലയ്‌ക്ക് വലിയ മാറ്റം; റോക്കറ്റ് നിർമാണത്തിൽ നിന്ന് ISRO പിന്മാറും, സ്വകാര്യ മേഖലയ്‌ക്ക് കൂടുതൽ ചുമതല

തിരൂര്‍ പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം; ഭര്‍ത്താവിനായി തിരച്ചില്‍

മിസൈല്‍-ബോംബ് സംവിധാനങ്ങളുടെ വികസനത്തിനും നിര്‍മാണത്തിനും സ്വകാര്യ കമ്പനികളെ ക്ഷണിച്ച് ഡിആര്‍ഡിഒ

നെഹ്‌റു ട്രോഫി വള്ളംകളി: ആലപ്പുഴയില്‍ നാളെ പ്രാദേശിക അവധി

‘തീവ്ര മതസംഘടനകളുടെ സമ്മര്‍ദത്തിന് കോണ്‍ഗ്രസ് വഴങ്ങുന്നു’; വി.ഡി. സതീശനെതിരെ കെ. സുരേന്ദ്രന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies