ചെന്നൈ: പ്രശസ്ത കീർത്തന രേഖയായ തേവാരത്തിന്റെ അപൂർവ കൈയെഴുത്ത് ചെമ്പ് തകിട് കണ്ടെത്തി. തമിഴ്നാട്ടിലെ മയിലാടുതുറൈ ജില്ലയിൽ നിന്നാണ് ചെമ്പ് തകിട് കണ്ടെത്തിയത്. ഇതാദ്യമായാണ് ചെമ്പ്് തകിടിന്റെ രൂപത്തിൽ തേവാരത്തിന്റെ കൈയെഴുത്ത് രേഖകൾ കണ്ടെത്തുന്നത്. മയിലാടുതുറൈയിലെ ധർമ്മപുരം ശിവക്ഷേത്ര പരിസരത്ത് നിന്നാണ് കൈയെഴുത്ത് രേഖകളുടെ ചെമ്പ് തകിട് കണ്ടെടുത്തത്.
ക്ഷേത്രങ്ങളിലെ ലിഖിതങ്ങൾ തകിടിൽ എഴുതുന്നതാണ് തേവാരം. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ നേരത്തെ ഉണ്ടായിരുന്നെങ്കിലും തേവാരം ചെമ്പ് രൂപത്തിൽ കണ്ടെത്തുന്നത് ഇതാദ്യമായാണ്. ക്ഷേത്ര പരിസരങ്ങളിൽ മുൻപും നിരവധി താളിയോല കൈയെഴുത്തുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് വിദഗ്ധ സംഘം പറഞ്ഞു. ക്ഷേത്രങ്ങളിലെയും മഠങ്ങളിലെയും താളിയോലകളുടെയും ചെമ്പ് ഫലകങ്ങളുടെയും കൈയെഴുത്തു രേഖകൾ കണ്ടെത്തി സംരക്ഷിക്കുന്നതാണ് വിദഗ്ധരുടെ ചുമതല.
ഹിന്ദുക്കളുടെ പ്രമാണികഗ്രന്ഥങ്ങളാണ് തേവാരം. ആദ്യകാല നായനാർ കാവ്യങ്ങളായ പ്രാചീന സംസ്കൃത ഗ്രന്ഥങ്ങളും വൈഷ്ണവ ഭക്തി പാരമ്പര്യവും വാമൊഴി പാരമ്പര്യമായിരുന്നു. ഇവ പത്താം നൂറ്റാണ്ടോടെ കീർത്തനങ്ങളാക്കി താളിയോലയിൽ കൈയെഴുത്ത് രേഖകളായി സൂക്ഷിച്ചിരുന്നു. തേവാരത്തിന്റെ യഥാർത്ഥ സമാഹാരം ഏകദേശം 1000 സിഇയിൽ ആരംഭിച്ച് 11-ാം നൂറ്റാണ്ടിൽ പൂർത്തിയായി. ഏകദേശം നാലോ അഞ്ചോ വരികളാണ് തേവാരം കീർത്തനത്തിലുള്ളത്.
Comments