സിനിമ പ്രമോഷൻ വേളകളിൽ എന്തിനാണ് കരഞ്ഞ് ശ്രദ്ധ നേടുന്നത്; സമാന്തയുടെ സിനിമ ജീവിതം അവസാനിച്ചു; ചിട്ടി ബാബു
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

സിനിമ പ്രമോഷൻ വേളകളിൽ എന്തിനാണ് കരഞ്ഞ് ശ്രദ്ധ നേടുന്നത്; സമാന്തയുടെ സിനിമ ജീവിതം അവസാനിച്ചു; ചിട്ടി ബാബു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2023, 03:35 pm IST
Facebook
Twitter
WhatsAppTelegram

തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായികമാരിൽ ഒരാളാണ് സാമന്ത. സമീപകാലത്തായി സാമന്ത ചെയ്യുന്ന ഓരോ ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു. കുറച്ച് നാളുകൾക്ക് മുൻപ് മയോസൈറ്റിസ് രോഗം ബാധിച്ച വിവരം സാമന്ത തന്നെ ആരാധകരെ അറയിച്ചിരുന്നു. യശോദ എന്ന ചിത്രത്തിന്റെ പ്രമോഷൻ വേളയിലാണ് നടി രോഗകാര്യം വെളിപ്പെടുത്തിയത്. അന്ന് രോഗത്തെക്കുറിച്ച് സാമന്ത വൈകാരികമായാണ് സംസാരിച്ചത്. ഇത് വലിയ ചർച്ചയായിരുന്നു.

ശാകുന്തളമാണ് സാമന്തയുടെ ഏറ്റവും ഒടുവിൽ പുറത്തുവന്ന ചിത്രം. ചിത്രം പ്രദർശനം തുടരുന്ന സാഹചര്യത്തിൽ താരത്തിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് തെലുങ്ക് നിർമ്മാതാവ് ചിട്ടി ബാബു. ഒരു അഭിമുഖത്തിലാണ് നിർമ്മാതാവ് സാമന്തയ്‌ക്കെതിരെ വിമർശനവുമായി എത്തിയിരിക്കുന്നത്. സാമന്തയുടെ സിനിമാ ജീവിതം അവസാനിച്ചു എന്ന തരത്തിലായിരുന്നു ചിട്ടി ബാബു സംസാരിച്ചത്. സിനിമാ പ്രമോഷനിടെ കരഞ്ഞ് സാമന്ത മറ്റുള്ളവരുടെ അനുതാപം നേടാൻ ശ്രമിക്കുകയാണെന്നും ഇദ്ദേഹം കുറ്റപ്പെടുത്തി.

വിവാഹമോചനത്തിനു ശേഷം സാമന്ത പുഷ്പയിലെ ഐറ്റം സോങ് ചെയ്തത് ജീവിക്കാൻ വഴിയില്ലാത്തത് കൊണ്ടാണ്. താരപദവി നഷ്ടപ്പെട്ടതോടെ കിട്ടുന്ന അവസരങ്ങളെല്ലാം നടി സ്വീകരിക്കുകയാണ്. സൂപ്പർതാരം എന്ന നിലയിലുള്ള സാമന്തയുടെ കരിയർ അവസാനിച്ചു. ഇനി തിരിച്ചെത്താൻ കഴിയുകയില്ല. കിട്ടുന്ന അവസരങ്ങൾ സ്വീകരിച്ച് മുന്നോട്ട് പോകാമെന്നല്ലാതെ മറ്റു വഴികളില്ലെന്നുമായിരുന്നു നിർമ്മാതാവിന്റെ വാക്കുകൾ. യശോദ സിനിമയുടെ പ്രമോഷനിടയിൽ സാമന്ത കരഞ്ഞ് ശ്രദ്ധ നേടൻ ശ്രമിച്ചു. അതിലൂടെ സിനിമ ഹിറ്റാക്കാൻ നോക്കുകയാണ് ചെയ്തത്. ശാകുന്തളത്തിന്റെ പ്രമോഷനും ഇതു തന്നെയാണ് അവർ ചെയ്തത്. മരിക്കുന്നതിന് മുമ്പ് ഈ വേഷം ചെയ്യാൻ ആഗ്രഹിച്ചിരുന്നതായാണ് നടി പറഞ്ഞത്. എല്ലാ സമയത്തും സഹതാപം പിടിച്ചുപറ്റാൻ സാധിക്കില്ല. സിനിമ നല്ലതാണെങ്കിൽ ജനങ്ങൾ കാണും. സൂപ്പർതാര പദവി ഇല്ലാത്ത സാമന്തയ്‌ക്ക് ശാകുന്തളത്തിലെ കഥാപാത്രം എങ്ങനെ ലഭിച്ചെന്ന് മനസ്സിലാകുന്നില്ല.

സാമന്തയുടെ പ്രവർത്തി കൃത്രിമമാണ്. കഥാപാത്രത്തിനു വേണ്ടി നടീനടന്മാർ നടത്തുന്ന തയ്യാറെടുപ്പുകളെ അവർ വലുതാക്കി പറയുകയാണ് ചെയ്യുന്നത്. അവരുടെ എല്ലാ പ്രശ്‌നങ്ങളും പുറത്തു പറയേണ്ട യാതൊരു കാര്യവുമില്ല. അത് ശരിയുമല്ല. കഠിനാധ്വാനം ചെയ്യുക എന്നത് നിങ്ങളുടെ ജോലിയുടെ ഭാഗമാണ്. കഠിനാധ്വാനം ചെയ്ത നിരവധി പേരെ നമ്മൾ കണ്ടിട്ടുണ്ട്. അത് നടീനടന്മാരുടെ ത്യാഗമല്ല, കടമയാണെന്നും ചിട്ടി ബാബു പറയുന്നു.

അഭിമുഖത്തിന് നിർമ്മാതാവിനെതിരേ രൂക്ഷ വിമർശനവുമായി ഒട്ടേറെ പേർ ഇതിനോടകം രംഗത്തെത്തിയിരിക്കുകയാണ്. തെന്നിന്ത്യയിൽ ഏറ്റവും താരപദവിയുള്ള നായികയാണ് സാമന്തയെന്നും ചിട്ടി ബാബു എന്ത് ഉദ്ദേശിച്ചാണ് അവർക്കെതിരേ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും വിമർശകർ ചോദിക്കുന്നു. രാജ്-ഡികെ സംവിധാനം ചെയ്യുന്ന സിറ്റാഡൽ എന്ന സീരീസിലാണ് സാമന്ത ഇപ്പോൾ അഭിനയിക്കുന്നത്. പ്രിയങ്ക ചോപ്ര പ്രധാനവേഷത്തിലെത്തിയ ഹോളിവുഡ് സീരീസിന്റെ ഇന്ത്യൻ പതിപ്പാണിത്.

Tags: samantha
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

വിവാഹവാഗ്ദാനം നല്‍കി വിളിച്ചുവരുത്തി; 18കാരിയെ കൊലപ്പെടുത്തി കത്തിച്ചെന്ന് ആരോപണം, 19കാരന്‍ പിടിയില്‍

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ദേവീ ഉപാസനയുടെ രഹസ്യങ്ങളും നവരാത്രി വ്രതത്തിന്റെ അത്ഭുത ഫലങ്ങളും

നവംബര്‍ മൂന്ന് മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്; മിനിമം ചാര്‍ജ് 20 രൂപയാക്കണമെന്ന് ആവശ്യം

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies