ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവത്തിൽ പങ്കെടുക്കാൻ തെച്ചിക്കോട്ട് രാമചന്ദ്രന് ലഭിച്ചത് റെക്കോർഡ് തുക. തൂതപൂരത്തിന് ബി വിഭാഗത്തിലെ കിഴക്കേ തെക്കുമുറിയ്ക്ക് വേണ്ടി തിടമ്പേറ്റാൻ എത്തുന്നത് പാലക്കാട് ജില്ലയിലെ ഏറ്റവും വലിയ ഏക്കത്തുകയ്ക്കാണ്. 5.50 ലക്ഷമാണ് ഏക്കത്തുക.
6.75 ലക്ഷം രൂപയാണ് തെച്ചിക്കോട്ട് രാമചന്ദ്രന് ലഭിച്ചത്.പൂരത്തിൽ പങ്കെടുക്കാൻ ഒരു ആനയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന ഏക്കത്തുകയാണിത്. പരമാവധി രണ്ടര ലക്ഷം രൂപ വരെയാണ് ഇതുവരെയും ആനകൾക്ക് ഏക്ക തുകയായി ലഭിച്ചിട്ടുള്ളത്. പൂര പറമ്പിനെ ജനകീയമാക്കിയതിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വഹിച്ച പങ്ക് ചെറുതല്ല.
രാമചന്ദ്രന്റെ വരവോടെയാണ് ജനസാഗരമെത്തുന്ന വിധത്തിലേക്ക് പൂരവിളംബരം മാറിയത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരത്തിലെ മറ്റ് എഴുന്നള്ളിപ്പുകളിൽ പങ്കെടുപ്പിക്കുന്നില്ലെങ്കിലും തെക്കേനട തുറക്കുന്ന ചടങ്ങ് തന്നെ മറ്റ് ചടങ്ങുകളേക്കാളും ഗംഭീരമായിരുന്നു. ഇതിന് മാത്രമായി ദൂരദേശത്ത് നിന്ന് പോലും ആളുകളെത്തിയിരുന്നു. തലപ്പൊക്കത്തിൽ ഏറെ പേര് കേട്ട ആനയാണ് തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ. ഫേസ്ബുക്ക് അക്കൗണ്ടും നിരവധി ഫാൻസ് ഗ്രൂപ്പുകളുമുള്ള ആനയാണ് ഈ ഗജവീരൻ.
Comments