ബാഹുബലിയില്‍ കട്ടപ്പ ബാക്കില്‍ വന്ന് കുത്തിയതുപോലെയാണ് ലാൽ സാറിനോട് അച്ഛൻ ചെയ്തത്: അദ്ദേഹത്തിനുണ്ടാകുന്ന വിഷമത്തെകുറിച്ചായിരുന്ന ഞാൻ ചിന്തിച്ചത്: ധ്യാന്‍ ശ്രീനിവാസന്‍
Saturday, August 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ബാഹുബലിയില്‍ കട്ടപ്പ ബാക്കില്‍ വന്ന് കുത്തിയതുപോലെയാണ് ലാൽ സാറിനോട് അച്ഛൻ ചെയ്തത്: അദ്ദേഹത്തിനുണ്ടാകുന്ന വിഷമത്തെകുറിച്ചായിരുന്ന ഞാൻ ചിന്തിച്ചത്: ധ്യാന്‍ ശ്രീനിവാസന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2023, 04:41 pm IST
Facebook
Twitter
WhatsAppTelegram

മോഹൻലാലിനെതിരെ ശ്രീനിവാസൻ അടുത്തിടെ നടത്തിയ പ്രസ്താവനകൾ ഏറെ വിവാദമായിരുന്നു. അന്നത്തെ ശ്രീനിവാസന്റെ വാക്കുകൾ ആരാധകരെയും താരങ്ങളെയും ഏറെ നോവിച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ വീണ്ടു പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മകനും നടനുമായ ധ്യാൻ ശ്രീനിവാസൻ.

മറ്റുള്ളവരെ വിഷമിപ്പിച്ചു കൊണ്ട് തമാശ പറയാന്‍ പാടില്ലായിരുന്നെന്നും ഇന്നസെന്റ് മരണപ്പെട്ട വിഷമത്തിലിരിക്കുമ്പോഴാണ് മോഹന്‍ലാലിന് ഏറ്റവും അടുത്ത സുഹൃത്തില്‍ നിന്നും ഇത്തരം പരാമര്‍ശങ്ങള്‍ കേള്‍ക്കേണ്ടി വന്നതെന്നും ധ്യാന്‍ പറഞ്ഞു. ബാഹുബലിയില്‍ കട്ടപ്പ ബാക്കില്‍ വന്ന് കുത്തിയതുപോലെയാണ് ലാൽ സാറിനോട് അച്ഛൻ ചെയ്തതെന്നും ധ്യാൻ വ്യക്തമാക്കി. ഒരു അഭിമുഖത്തിനിടയിലായിരുന്നു ധ്യാൻ ശ്രീനിവാസൻ പ്രതികരിച്ചത്.

‘എനിക്ക് അത്രയും അടുപ്പമുള്ള ആളുകളെക്കുറിച്ചോ അമ്മയെക്കുറിച്ചോ ഒക്കെ ഞാന്‍ തമാശ പറയുമ്പോള്‍ നല്ല അടുപ്പമുള്ളതുകൊണ്ട് ഞാന്‍ പറയുന്നത് അവര്‍ മനസിലാക്കുമെന്ന വിശ്വാസം എനിക്കുണ്ട്. അതുകൊണ്ട് മാത്രമാണ് ഞാന്‍ അവരെ കളിയാക്കി കൊണ്ട് തമാശ പറയുന്നത്. ഞാന്‍ മാത്രം തമാശ ആസ്വദിച്ചാല്‍ പോരാല്ലോ. ഞാന്‍ ആരെക്കുറിച്ചാണോ പറയുന്നത് അവരും ആ സെന്‍സില്‍ അതിനെ എടുക്കണം. ഇല്ലെങ്കില്‍ അന്ന് നിര്‍ത്തിക്കോളണം തമാശ.

അച്ഛന്റെ കേസിലാണെങ്കില്‍ പോലും അച്ഛന്‍ ചിരിക്കുന്നു അത് ഓക്കെ, പക്ഷെ മറ്റുള്ളവരെ വിഷമിപ്പിച്ചിട്ടുള്ളതായിരിക്കരുത്. ഞാന്‍ യാത്രയിലായിരുന്ന സമയത്താണ് ഇന്നസെന്റ് അങ്കിള്‍ മരണപ്പെട്ടത് അറിയുന്നത്. പെട്ടെന്ന് കേട്ടപ്പോള്‍ അതിന്റെ ഒരു നടുക്കം രണ്ട് ദിവസത്തോളം എന്റെ ഉള്ളിലുണ്ടായിരുന്നു. എല്ലാ മലയാളികള്‍ക്കും അതുണ്ടാകും. പിന്നെ ആ യാത്രയിലാണ് അച്ഛന്‍ ലാല്‍ സാറിനെക്കുറിച്ച് ആവശ്യമില്ലാത്ത സ്റ്റേറ്റ്‌മെന്റ് നടത്തുന്നത്. ലാല്‍ സാറിന് ഇത് രണ്ടും നല്ല രീതിയില്‍ ബാധിക്കും.

ഇന്നസെന്റ് ഏട്ടന്റെ മരണം ഒരു വഴിക്ക് നടക്കുമ്പോഴാണ് ഏറ്റവും അടുത്ത സുഹൃത്ത് ബാഹുബലിയില്‍ കട്ടപ്പ ബാക്കില്‍ വന്ന് കുത്തിയതുപോലെ ലാല്‍ സാറിനോട് ചെയ്തത്. പുള്ളിയുടെ ഇമോഷന്‍ എന്തായിരിക്കും അപ്പോള്‍. പ്രിയപ്പെട്ട ഒരാളുടെ മരണം, അതിന്റെ അടുത്ത ദിവസം ഏറ്റവും പ്രിയസുഹൃത്ത് തന്നെക്കുറിച്ച് പറയുന്ന കാര്യം, ഇതൊക്കെ കേള്‍ക്കുമ്പോള്‍ ലാല്‍ സാറിന് ഉണ്ടായിട്ടുള്ള വിഷമത്തെക്കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടുണ്ട്.

പുള്ളി അതിനെ എങ്ങനെയാണ് എടുക്കുന്നതെന്ന് അറിയാന്‍ എനിക്ക് വലിയ ആഗ്രഹമുണ്ട്. വളരെ പ്രധാനപ്പെട്ട കാര്യമെന്തെന്നാല്‍ അദ്ദേഹം ഇതിനെയെല്ലാം വളരെ മനോഹരമായിട്ടാണ് ഒഴിവാക്കി വിടുന്നതാണ്.’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

Tags: mohanlaldhyan sreenivasan
Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

Latest News

ലോകകപ്പ് ഫൈനലിലെ കയ്യാങ്കളി; അര്‍ജന്റീനയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഫിഫ, താരങ്ങള്‍ക്ക് നീണ്ട വിലക്ക്

‘പാര്‍ലമെന്റ് തീരുമാനിച്ച നിയമം ചവറ്റുകൊട്ടയില്‍ എറിയാന്‍ സോണിയ ഗാന്ധിക്ക് അവകാശമുണ്ടോ?’; വന്ദേമാതരം വിവാദത്തില്‍ സ്മൃതി ഇറാനി

വലത് കാല്‍മുട്ടിലെ പരിക്ക് തിരിച്ചടിയായി; യുഎസ് ഓപ്പണില്‍ നിന്ന് യാനിക് സിന്നര്‍ പിന്മാറി

ഇന്ത്യയുടെ ബഹിരാകാശ മേഖലയ്‌ക്ക് വലിയ മാറ്റം; റോക്കറ്റ് നിർമാണത്തിൽ നിന്ന് ISRO പിന്മാറും, സ്വകാര്യ മേഖലയ്‌ക്ക് കൂടുതൽ ചുമതല

തിരൂര്‍ പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം; ഭര്‍ത്താവിനായി തിരച്ചില്‍

മിസൈല്‍-ബോംബ് സംവിധാനങ്ങളുടെ വികസനത്തിനും നിര്‍മാണത്തിനും സ്വകാര്യ കമ്പനികളെ ക്ഷണിച്ച് ഡിആര്‍ഡിഒ

നെഹ്‌റു ട്രോഫി വള്ളംകളി: ആലപ്പുഴയില്‍ നാളെ പ്രാദേശിക അവധി

‘തീവ്ര മതസംഘടനകളുടെ സമ്മര്‍ദത്തിന് കോണ്‍ഗ്രസ് വഴങ്ങുന്നു’; വി.ഡി. സതീശനെതിരെ കെ. സുരേന്ദ്രന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies