ഉത്സവങ്ങളിലൂടെയും മേളകളിലൂടെയും ഊർജ്ജസ്വലമായ സംസ്‌കാരം ആഘോഷിച്ച് അരുണാചൽ പ്രദേശ്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉത്സവങ്ങളിലൂടെയും മേളകളിലൂടെയും ഊർജ്ജസ്വലമായ സംസ്‌കാരം ആഘോഷിച്ച് അരുണാചൽ പ്രദേശ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2023, 06:01 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയിൽ ആദ്യം സൂര്യകിരണങ്ങൾ പതിക്കുന്ന സംസ്ഥാനമാണ് അരുണാചൽ പ്രദേശ്. പ്രഭാതത്തിന്റെ വെളിച്ചമുള്ള നാട്, പർവതങ്ങളുടെ നാട് എന്നുമൊക്കെ അറിയപ്പെടുന്നുണ്ട് ഈ സംസ്ഥാനം. അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കും സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിനും കൂടി പേരുകേട്ടതാണ് അരുണാചൽ പ്രദേശ്. 26 പ്രധാനഗോത്രങ്ങളും നൂറോളം ഉപഗോത്രങ്ങളും അരുണാചൽ പ്രദേശിൽ വസിക്കുന്നുണ്ട്, ഓരോന്നിനും അതിന്റേതായ തനതായ ആചാരങ്ങളും പാരമ്പര്യങ്ങളും ഉത്സവങ്ങളുമുണ്ട്. ഈ ഉത്സവങ്ങളും മേളകളും ഗോത്രങ്ങളുടെ ഊർജ്ജസ്വലമായ സംസ്‌കാരം പ്രദർശിപ്പിക്കുക മാത്രമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുകയും ചെയ്യുന്നു.

അരുണാചൽ പ്രദേശിലെ തവാങ് ജില്ലയിൽ മോൺപ ഗോത്രക്കാർ ആഘോഷിക്കുന്ന ഏറ്റവും പ്രശസ്തമായ ആഘോഷങ്ങളിലൊന്നാണ് ലോസർ ഉത്സവം. ഈ ആഘോഷം പുതുവർഷത്തിന്റെ തുടക്കം കുറിക്കുന്നു. ആഘോഷവേളയിൽ ജില്ല മുഴുവൻ ദീപങ്ങളാൽ പ്രകാശപൂരിതമാക്കും. അവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് പ്രാദേശിക പാനീയങ്ങളും ഭക്ഷണവിഭവങ്ങളും ആസ്വദിക്കാനുള്ള മികച്ച അവസരമാണ് ഈ ഉത്സവം. മാർച്ച് 3 മുതൽ മാർച്ച് 5 വരെയാണ് ലോസർ ഉത്സവം ആഘോഷിക്കപ്പെടുന്നത്. ആഘോഷങ്ങളുടെ ഭാഗമാകാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾ തവാങ്ങിലെത്തും.

അരുണാചൽ പ്രദേശിലെ മറ്റൊരു മനോഹരമായ ഉത്സവമാണ് സീറോ താഴ്വരയിൽ ആഘോഷിക്കുന്ന നാല് ദിവസത്തെ സീറോ സംഗീത ഉത്സവം. ഇന്ത്യയിലെ സ്വതന്ത്ര കലാകാരന്മാരുടെ കഴിവുകൾ പ്രകടിപ്പിക്കുന്ന ഒരു സംഗീതോത്സവമാണ് ഇത്. ജാസ്, ഇൻഡി തുടങ്ങിയ വിവിധ സ്വതന്ത്ര സംഗീത രൂപങ്ങൾ അവതരിപ്പിക്കുന്ന പ്രഗത്ഭരായ കലാകാരന്മാർ അവതരിപ്പിക്കുന്ന പുത്തൻ സംഗീതം ആസ്വദിക്കാൻ രാജ്യമെമ്പാടുമുള്ള സംഗീത പ്രേമികൾ ഫെസ്റ്റിവലിലേക്ക് ഒഴുകിയെത്തും. റെഹ്, ബൂരി ബൂട്ട്, മയോക്കോ, ഡ്രീ, പോങ്ടു, മുരുങ്, സോളാങ്, മോപിൻ, മോൻപ ഉത്സവം തുടങ്ങി നിരവധിയാഘോഷങ്ങളും അരുണാചൽ പ്രദേശിലുണ്ട്.

Tags: arunachal pradesh
ShareTweetSendShare

More News from this section

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

തീരക്കടലിൽ ഒളിഞ്ഞാലും രക്ഷയില്ല; ശത്രു അന്തർവാഹിനികളെ വേട്ടയാടാൻ ഇന്ത്യയുടെ പുതിയ ആയുധം ‘INS മാൽവൻ’; തദ്ദേശീയ യുദ്ധക്കപ്പൽ ജൂലൈ 22-ന് കമ്മീഷൻ ചെയ്യും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

ഫിഫ ലോകകപ്പ് ഫൈനൽ ആവേശം; തെലങ്കാനയിൽ ബാറുകൾ പുലർച്ചെ 4.30 വരെ തുറക്കും, ഹൈദരാബാദിൽ പ്രവർത്തനസമയം സർക്കാർ നീട്ടി

എട്ടുവർഷത്തെ പ്രണയത്തിന് ദാരുണാന്ത്യം; ടെക്കി യുവതി ജീവനൊടുക്കി, മൃതദേഹവുമായി കാമുകന്റെ വീട്ടിലെത്തി ബന്ധുക്കൾ, താലിചാർത്തണമെന്ന് ആവശ്യം

Latest News

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

കേരള വഖഫ് ബോർഡ് കേസ് സുപ്രീം കോടതിയിൽ; തടസ്സഹർജി നൽകി ഷോൺ ജോർജ്; രാജ്യത്തെ നിയമം അനുസരിക്കാൻ മുസ്ലിം ലീഗും ബാധ്യസ്ഥരാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

പി.എസ്.സിയ്‌ക്ക് ഗുരുതര വീഴ്ച; ചോദ്യപേപ്പർ മാറി നൽകി, പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർഥികൾ കണ്ടെത്തിയതോടെ ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ റദ്ദാക്കി

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

‘10,000 കോടി നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ തന്നെ സംശയം തോന്നി’; ടാറ്റാ വിഷയത്തിൽ പ്രതികരിച്ച് എക്കണോമിക് ടൈംസ് എഡിറ്റർ പി. മനോജ്

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies