മുംബൈ: മഹാരാഷ്‌ട്രയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ പ്രശസ്തമായ ഷിർദി സായിബാബ ക്ഷേത്രത്തിൽ ദശലക്ഷത്തിലധികം നാണയങ്ങളാണ് കാണിക്കയായി ലഭിക്കുന്നത്. ക്ഷേത്രത്തിൽ നാണയങ്ങളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നതിനാൽ നിക്ഷേപിക്കാൻ ഒരിടമില്ലാതായിരിക്കുകയാണ്. അതിനായി ആർബിഐ സമീപിക്കാനൊരുങ്ങുകയാണ്
ക്ഷേത്രത്തിലെ അധികാരികൾ.
ദിവസവും ശരാശരി ഒരു ലക്ഷത്തിലധികം സന്ദർശകരാണ് ക്ഷേത്രത്തിലെത്തുന്നത്. ക്ഷേത്ര സന്ദർശകരിൽ പലരും ഒരുപാട് നാണയത്തുട്ടുകളാണ് ക്ഷേത്രത്തിന് കാണിക്കയായി അർപ്പിക്കുന്നുത്. സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ ഇന്ത്യൻ ബാങ്കുകളിലായി ശ്രീ സായിബാബ സൻസ്ഥാൻ ട്രസ്റ്റിന് വിവിധ ശാഖകളിലായി 13 അക്കൗണ്ടുകളുണ്ട്.
ക്ഷേത്ര ട്രസ്റ്റിന് കീഴിൽ നാണയങ്ങളുടെ രൂപത്തിൽ മാത്രം 11 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. എല്ലാ മാസവും ക്ഷേത്രത്തിന് 28 ലക്ഷത്തോളം നാണയങ്ങളാണ് കാണിക്കയായി ലഭിക്കുന്നത്. ഇത് ഏകദേശം 34,000 യുഎസ് ഡോളറാണ്.
Comments