ഹൈദരാബാദ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ തെലങ്കാനയിൽ റാലിയെ അഭിസംബോധന ചെയ്യും. ചെവെല്ലയിൽ ഇന്ന് വൈകുന്നേരമാണ് പരിപാടി. പാർലമെന്റ് പ്രഭാസ് യോജനയുടെ ഭാഗമായാണ് അദ്ദേഹത്തിന്റെ സന്ദർശനം.
പാർലമെന്റ് പ്രഭാസ് യോജനയുടെ ഭാഗമായി മുൻപും കേന്ദ്രമന്ത്രിമാർ തെലങ്കാനയിൽ എത്തിയിരുന്നു. സന്ദർശനത്തിൽ മന്ത്രിമാർ സംസ്ഥാനത്തെ ജനങ്ങളുമായി സംവദിക്കുകയും കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികളെ കുറിച്ച് ജനങ്ങൾക്കിടിയിൽ അവബോധം സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്നു.
2024 പൊതു തിരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കി ബിജെപി നടത്തുന്ന പ്രചരണ പരിപാടിയാണ് ‘പാർലമെന്റ് പ്രഭാസ് യോജന’. കേന്ദ്രമന്ത്രിമാരാണ് തിരഞ്ഞെടുത്ത 160 പാർലമെന്റ് മണ്ഡലങ്ങളിൽ ശ്രദ്ധ ചെലുത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
Comments