അടിമുടി അഴിച്ചുപണി; ശക്തന്റെ മണ്ണ് ഇത്തവണ സാക്ഷ്യം വഹിക്കുന്നത് മാറ്റത്തിന്റെ പൂരത്തിന്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അടിമുടി അഴിച്ചുപണി; ശക്തന്റെ മണ്ണ് ഇത്തവണ സാക്ഷ്യം വഹിക്കുന്നത് മാറ്റത്തിന്റെ പൂരത്തിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2023, 10:12 am IST
Facebook
Twitter
WhatsAppTelegram

ഇത്തവണ മാറ്റങ്ങളുടെ പൂരത്തിനാണ് ശക്തന്റെ മണ്ണ് സാക്ഷ്യം വഹിക്കുക. ഇലഞ്ഞിത്തറ മേളത്തിലും പഞ്ചവാദ്യത്തിലും ആനയെഴുന്നള്ളിപ്പിലും വെടിക്കെട്ടിലുമെല്ലാം ഇത്രമാത്രം മാറ്റം പ്രകടമായ പൂരം സമീപകാല ചരിത്രത്തിലില്ല. അടിമുടി മാറിയ പൂരമാകും ഇത്തവണ.

പാറമേക്കാവും തിരുവനമ്പാടിയും മേള, വാദ്യനിരയിൽ അടിമുടി അഴിച്ചുപണി നടത്തുന്ന പൂരമാണിത്. കഴിഞ്ഞ 24 വർഷം ഇലഞ്ഞിത്തറ മേളത്തിന് പ്രമാണം വഹിച്ച പെരുവനം കുട്ടൻ മാരാർ ഇത്തവണ ഇലഞ്ഞിച്ചുവട്ടിലുണ്ടാകില്ല. പകരം കേരളത്തിലെ മേളപ്രമാണിമാരിൽ ഏറ്റവും മുതിർന്നയാളായ കിഴക്കൂട്ട് അനിയൻ മാരാരാണ് പാറമേക്കാവിനായി ഇലഞ്ഞിത്തറ മേളം നയിക്കുന്നത്. മേളനിരയിൽ രണ്ടാമനായി വലത്ത് പെരുവനം സതീശൻ മാരാരും ഇടത്ത് തിരുവല്ല രാധാകൃഷ്ണനും.

പഞ്ചവാദ്യത്തിലുമുണ്ട് മാറ്റം. പരയ്‌ക്കാട് തങ്കപ്പൻ മരാർക്ക് പകരം ചോറ്റാനിക്കര നന്ദപ്പൻ പാറമേക്കാവിന്റെ പ്രമാണം വഹിക്കും. മദ്ദളത്തിൽ കുനിശേരി ചന്ദ്രന് പകരം കലാമണ്ഡലം കുട്ടിനാരായണൻ എത്തും. ഇലത്താളത്തിൽ പാഞ്ഞാൾ വേലുക്കുട്ടിയ്‌ക്ക് പകരം പരയ്‌ക്കാട് ബാബുവുമെത്തും. മഠത്തിൽവരവ് പഞ്ചവാദ്യത്തിൽ കോങ്ങാട് മധു പ്രമാണിയായി തുടർന്നേക്കും.

അടുത്ത മാറ്റം വെടിക്കെട്ടിലാണ്. വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്ന മാഗസിന്റെ അരികിൽ ഷെഡ് കെട്ടുന്നതും തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവും വിശ്രമവും ഇവിടെ ഒരുക്കുന്നത് പതിറ്റാണ്ടുകളായി തുടർന്നുവരുന്ന കീഴ് വഴക്കമാണ്. ഇത്തവണ മാഗസിന്റെ അരികിൽ ഷെഡ് പാടില്ലെന്ന് പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്ടി ഓർഗനൈസേഷൻ (പെസോ) കർശന നിർദേശം നൽകിയിട്ടുണ്ട്. ഇവിടെയ്‌ക്കുള്ള പ്രവേശനത്തിന് കർശന നിയന്ത്രണമേർപ്പെടുത്തുന്ന വിധം ശക്തമായ പോലീസ് കാവലുമുണ്ടാകും. പൂരം നടത്തിപ്പിലും മാറ്റമുണ്ട്. സർക്കാർ സഹായവും വകുപ്പുതല ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്ന പതിവിൽ നിന്ന് മാറ് പൂരം നടത്തിപ്പ് പൂരകമ്മറ്റികളുടെ ബാധ്യതയാക്കി മാറ്റിയിട്ടുണ്ട് ഇത്തവണ.

Tags: Trisur Pooramtrisurpooram2023
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies