കോംപാക്റ്റ് എസ്.യു.വി ഫ്രോൻക്‌സ് വിപണിയിലെത്തി; മാരുതിയുടെ മുൻഗണന ഇത്തവണ സുരക്ഷയ്ക്ക്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

കോംപാക്റ്റ് എസ്.യു.വി ഫ്രോൻക്‌സ് വിപണിയിലെത്തി; മാരുതിയുടെ മുൻഗണന ഇത്തവണ സുരക്ഷയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2023, 09:32 pm IST
Facebook
Twitter
WhatsAppTelegram

മാരുതി സുസുക്കിയുൂടെ പുത്തൻ കോംപാക്റ്റ് എസ്.യു.വിയായ ഫ്രോൻക്സ് (Fronx) വിപണിയിലെത്തി. ആകർഷകമായ പത്ത് നിറഭേദങ്ങളിൽ ഫ്രോൻക്സ് ലഭ്യമാണ്.. 1.2 ലിറ്റർ എൻജിന് സിഗ്മ 5 എം.ടി., ഡെൽറ്റ 5 എം.ടി തുടങ്ങി ഡെൽറ്റ പ്ലസ് എ.ജി.എസ് വരെ 5 വേരിയന്റുകളുണ്ട്. പ്രാരംഭ എക്സ്ഷോറൂം വില 7.46 ലക്ഷം രൂപയാണ്. ഉയർന്ന മോഡലിന്റെ എക്സ്ഷോറൂം വില ഏകദേശം 9.27 ലക്ഷം രൂപയാണ്. 1.0 ലിറ്റർ എൻജിനുള്ളത് ഡെൽറ്റ പ്ലസ് 5 എം.ടി മുതൽ ആൽഫ ഡ്യുവൽടോൺ എ.ടി വരെ ഏഴ് വേരിയന്റുകൾ. പ്രാരംഭവില 9.72 ലക്ഷം രൂപ. ഉയർന്ന മോഡലിന്റെ എക്സ്ഷോറൂം വില 13.13 ലക്ഷം രൂപ.

നെക്സ ഷോറൂം ശൃംഖലകളിലൂടെ വിൽപ്പന നടത്തുന്ന ഫ്രോൻക്‌സിന് സ്പോർട്ടീ ഭാവമുണ്ട്. വീതിയേറിയ ആകർകമായ ബാണറ്റ്, വലിയ വീൽ ആർച്ചുകൾ, റൂഫ് റെയിലുകൾ തുടങ്ങി എയറോഡൈനാമിക് ലുക്കുമായാണ് ഫ്രോൻക്സിന്റെ കടന്നുവരവ്. ഫ്രോൻക്സിന് രണ്ട് എൻജിൻ വകഭേദങ്ങളാണുള്ളത്. 5,500 ആർ.പി.എമ്മിൽ 100 പി.എസ് കരുത്തുള്ളതാണ് പുതിയ 1.0 ലിറ്റർ, കെ-സീരീസ് ടർബോ ബൂസ്റ്റർജെറ്റ് ഡയറക്ട് ഇൻജക്ഷൻ എൻജിൻ. ഇതിനൊപ്പം മാരുതി പ്രോഗ്രസീവ് സ്മാർട്ട് ഹൈബ്രിഡ് സംവിധാനവും നൽകിയിരിക്കുന്നു. 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഗിയർ സംവിധാനങ്ങളാണ് ഇതിന് നൽകിയിരിക്കുന്നത്.

6,000 ആർ.പി.എമ്മിൽ 89.7 പി.എസ് കരുത്തുള്ളതാണ് അഡ്വാൻസ്ഡ് 1.2 ലിറ്റർ, കെ-സീരീസ് ഡ്യുവൽജെറ്റ്, ഡ്യുവൽ വി.വി.ടി എൻജിൻ. 5-സ്പീഡ് മാനുവൽ, 5-സ്പീഡ് എ.ജി.എസ് ട്രാൻസ്മിഷൻ സംവിധാനമാണ് ഈ എൻജിനൊപ്പമുള്ളത്. ഐഡിൽ സ്റ്റാർട്ട്/സ്റ്റോപ്പ് ടെക്നോളജി ഈ എൻജിന്റെ മികവാണ്.

സുരക്ഷയ്‌ക്ക് മുന്തിയ പരിഗണനയാണ് പുത്തൻ കോേപാക്റ്റ് എസ് യു വിയിൽ നൽകിയിരിക്കുന്നത്. 3-പോയിന്റ് ഇ.എൽ.ആർ സീറ്റ് ബെൽറ്റുകൾ, ഹിൽ ഹോൾഡ് അസിസ്റ്റോട് കൂടിയ ഇ.എസ്.പി., ഇ.ബി.ഡിയോട് കൂടിയ എ.ബി.എസ്., ഐസോഫിക്സ് ചൈൽഡ് സീറ്റ് എന്നിങ്ങനെ നിരവധി സുരക്ഷാ ഫീച്ചറുകളും ഫ്രോൻക്സിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

Tags: SUV
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies