ഭോപ്പാൽ: ബ്യൂട്ടിപാർലറിൽ പോകുന്നത് വിലക്കിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത് യുവതി. റീന യാദവ് ( 34) ആണ് ആത്മഹത്യ ചെയ്തത്.മദ്ധ്യപ്രദേശിലെ ഇൻഡോർ ജില്ലയിലാണ് സംഭവമുണ്ടായത്.
ബ്യൂട്ടിപാർലറിൽ പോകുന്നതിന് ഭർത്താവായ ബൽറാം യാദവ് തടസം പറഞ്ഞതോടെ റീന തൂങ്ങി മരിക്കുകയായിരുന്നു. ഭാര്യയുടെ മൃതദേഹം കണ്ട യാദവ് പോലീസിൽ വിവരം അറിയിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായ് ആശുപത്രിയിലേക്ക് അയച്ചു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.
Comments