ചണ്ഡീഗഡ്: പഞ്ചാബിലെ ലുധിയാന ജില്ലയിലെ വാതക ചോർച്ചയിൽ മരിച്ചവരുടെ എണ്ണം 11 ആയി. മരിച്ചവരിൽ നവീന്ത് കുമാർ( 39) നീതുദേവി ( 39) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കുട്ടികൾ ഉൾപ്പെടെയുള്ളവർ മരിച്ചവരിൽ ഉണ്ടെന്നും പോലീസ് പറഞ്ഞു. ലുധിയാനയിലെ ജിയാസ്പൂര മേഖലയിലാണ് സംഭവമുണ്ടായത്.
സംഭവത്തെ തുടർന്ന് ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ സ്ഥലത്തെത്തി. രക്ഷാപ്രവർത്തനം ആരംഭിച്ചു. സംഭവം വാതക ചോർച്ചയാണ്. പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിക്കുകയാണെന്നും സബ് ഡിവിഷണൽ മജിസട്രേറ്റ് സ്വാതി വ്യക്തമാക്കി.
‘ലുധിയാനയിലെ ജിയാസ്പൂര മേഖലയിലെ ഫാക്ടറിയിലുണ്ടായ വാതകചോർച്ച ദു:ഖകരമാണ്. പോലീസും ഭരണകൂടവും ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും സ്ഥലത്തുണ്ട്. സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ട് ‘പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ട്വീറ്റ് ചെയ്തു.
സംഭവത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിട്ടുണ്ട്. വാതക ചോർച്ചയുടെ കാരണം വ്യക്തമായിട്ടില്ല.
Comments