കൊല്ലം: കടയ്ക്കലിൽ കുടുംബ വഴക്കിനിടയിൽ ഭാര്യയുടെ അടിയേറ്റ് ഭർത്താവ് മരിച്ചു. കടയ്ക്കൽ വെള്ളാര്‍ സ്വദേശി സാജുവാണ് മരിച്ചത്. ഭാര്യ പ്രിയങ്ക മൺവെട്ടി ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു.
കഴിഞ്ഞ ഒരു വർഷമായി സാജുവും പ്രിയങ്കയും അകന്നു കഴിയുകയായിരുന്നു. പ്രിയങ്കയും അമ്മയും രണ്ട് മക്കളും കൊല്ലം കടയ്ക്കലിൽ വാടക വീട്ടിലായിരുന്നു താമസം. ഇവിടേക്ക് എത്തിയ സാജുവും പ്രിയങ്കയും തമ്മിൽ തർക്കമുണ്ടായി. സാജു പ്രിയങ്കയെ മർദ്ദിച്ചതോടെ വീട്ടുമുറ്റത്തിരുന്ന മൺവെട്ടികൊണ്ട് പ്രിയങ്ക സാജുവിനെ തിരിച്ചടിച്ചു. തലയ്ക്ക് പിൻഭാഗത്ത് അടിയറ്റ സാജു തളർന്ന് വീണു. വിവരം പ്രിയങ്ക തന്നെ പോലീസ് സ്റ്റേഷനിൽ വിളിച്ചറിയിക്കുകയായിരുന്നു.
പോലീസ് എത്തിയപ്പോൾ സാജു ബോധരഹിതനായി കിടക്കുകയായിരുന്നു. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. പ്രിയങ്കയെ പോലീസ് കസ്റ്റഡിയിലെടുത്തു.
Comments