ആഭ്യന്തര കലാപത്തെ തുടർന്ന് സുഡാനിലെ സംഘർഷ ഭൂമിയിൽ നിന്ന് ഇന്ത്യക്കാരെ ജന്മനാട്ടിലെത്തിക്കാൻ ചുക്കാൻ പിടിച്ച വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് സ്വീകരണം. ഓപ്പറേഷൻ കാവേരിക്ക് വിജയകരമായ നേതൃത്വം നൽകിയതിനാണ് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് സ്വീകരണം. തിരുവനന്തപുരം വിമാനത്താവളം രണ്ടാം ടെർമിനലിലാണ് സ്വീകരണം. വൈകിട്ട് 5.30നാണ് വി. മുരളീധരനെ സ്വീകരിക്കുന്നത്. ബിജെപി ജില്ലാ കമ്മിറ്റി നൽകുന്ന സ്വീകരണത്തിൽ ജില്ലാ സംസ്ഥാന ഭാരവാഹികൾ പങ്കെടുക്കും.
കഴിഞ്ഞ മാസം കൊച്ചിയിലെത്തിയ പ്രധാനമന്ത്രിയാണ് സുഡാൻ രക്ഷാദൗത്യത്തിന്റെ ചുമതല വിദേശകാര്യസഹമന്ത്രിയായ വി. മുരളീധരനെ എൽപ്പിച്ചത്. യുവം കോൺക്ലേവിൽ വച്ച് പ്രധാനമന്ത്രി വി. മുരളീധരനെ രക്ഷാദൗത്യത്തിന്റെ ഉത്തരവാദിത്വം എൽപ്പിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. സുഡാനിൽ നിന്ന് ഇതുവരെ നാലായിരത്തിലധികം ഇന്ത്യക്കാരെ രക്ഷിക്കാൻ സാധിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുമുള്ള നിരവധി പേരെയും ദൗത്യത്തിന്റെ ഭാഗമായി സുഡാനിൽ നിന്നും ജന്മനാട്ടിൽ എത്തിച്ചിട്ടുണ്ട്.
Comments