സ്റ്റോറീസ് വായിച്ച് തുടങ്ങാം; ഇനി വൈകിക്കേണ്ട;വായനയുടെ ലോകം നിങ്ങളിൽ അത്ഭുദങ്ങൾ സൃഷ്ടിക്കും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

സ്റ്റോറീസ് വായിച്ച് തുടങ്ങാം; ഇനി വൈകിക്കേണ്ട;വായനയുടെ ലോകം നിങ്ങളിൽ അത്ഭുദങ്ങൾ സൃഷ്ടിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2023, 08:01 pm IST
Facebook
Twitter
WhatsAppTelegram

ആധുനിക ലോകത്ത് എല്ലാവരും എന്തിനൊവേണ്ടിയുള്ള ഓട്ടത്തിലാണ്. ആർക്കും ഒന്നിനും സമയമില്ല. കുഞ്ഞുങ്ങളോടൊപ്പെ സമയം ചെലവഴിക്കാൻ ഒട്ടും സമയമില്ല. കൂടുമ്പോൾ ഇമ്പം കൂടുന്നതാണ് കുടുംബം. കുട്ടികളൊടോത്ത് സമയം ചെലവഴിക്കുമ്പോൾ മാതാപിതാക്കൾക്ക് തിരിച്ച് കിട്ടുന്നത് തങ്ങളുടെ ബാല്യം കൂടിയാണ്. കുട്ടികളുടെ മനസ്സിൽ നൻമയും സ്‌നേഹവും സഹാനുഭൂതിയും വളർത്താൻ കഥ പറഞ്ഞു നൽകുന്നതിനേക്കാൾ മികച്ച മാർഗമില്ല. ചെറുപ്പത്തിലെ കഥകേട്ട് വളരുന്ന കുട്ടികൾ സ്വാഭാവികമായും വായനയുടെ ലോകത്തെത്തും.

പുസ്തക വായന ശാരീരികവും മാനസികവുമായ ആരോഗ്യം പ്രധാനം ചെയ്യും. ഈ ഗുണങ്ങൾ ജീവിതകാലമത്രയും നിലനിൽക്കും കുട്ടിക്കാലം മുതൽ വാർധക്യം വരെ വായനയുടെ ഗുണഫലങ്ങൾ നീളുന്നു. നമ്മുടെ തലച്ചോറിലും ശരീരത്തിലും പുസ്തകവായന ചിലത്തുന്ന മാറ്റങ്ങൾ പ്രവചനാതീതമാണ്. വായന ജീവിതത്തിൽ കൂടെ കൊണ്ടുപോകുന്നതിന്റെ ഗുണങ്ങൾ അറിയാം..

എത്ര തിരക്കുണ്ടായാലും വായനയ്‌ക്കായി സമയം മാറ്റിവെക്കുന്നത് സമ്മർദമകറ്റും. നിത്യേന അര മണിക്കൂർ വായന സമ്മർദ്ദം കുറയ്‌ക്കുമെന്നും ഹൃദയമിടിപ്പിന്റെ നിരക്ക് കുറയ്‌ക്കുമെന്നും മാനസിക സമ്മർദത്തെ അകറ്റുമെന്നും പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്്.

സാഹിത്യ വായന ശീലമാക്കിയവരിൽ മറ്റുള്ളവരുടെ വികാരങ്ങളെയും വിശ്വാസങ്ങളെയും മനസിലാക്കാനുള്ള കഴിവ് ഉണ്ട്. സഹിഷ്ണുതയും സഹാനുഭൂതിയും വളർത്താൻ വായന സഹായിക്കും. വായന നമ്മുടെ മനസിനെ ശക്തിപ്പെടുത്തുന്നു. വളരെ ചെറുപ്പം മുതലേ പതിവായി പുസ്തകങ്ങൾ വായിക്കുന്ന വിദ്യാർഥികളിൽ ക്രമേണ പദസമ്പത്ത് വർധിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഫലപ്രദമായി ആശയവിനിമയം നടത്താൻ വായന സഹായിക്കും. പുതിയ വാക്കുകൾ പരിചയപ്പെടാൻ മികച്ച മാർഗം വായനയാണ്.

പ്രായം കൂടുന്തോറും നമ്മുടെ മനസിനെ ഉണർത്താനുള്ള മികച്ച മാർഗമാണ് പുസ്തകങ്ങളും മാസികകളും വായിക്കുക എന്ന് നാഷണൽ ഇൻസ്‌റിറ്റിയൂട്ട് ഓഫ് ഏജിങ്ങ് നടത്തിയ പഠനത്തിൽ പറയുന്നു. എത്ര നേരത്തെ വായന തുടങ്ങാമോ അത്രയും നല്ലത് ജീവിതകാലം മുഴുവൻ മനസിനെ ഉത്തേജിപ്പിക്കുന്ന വായന പോലുള്ള പ്രവൃത്തികൾ ചെയ്തവരിൽ ഡിമൻഷ്യയുടെ ലക്ഷണങ്ങൾ കുറവാണ്. വായന മറവി രോഗത്തെ അകറ്റി നിർത്താനും സഹായിക്കും.

പതിവായി ഉറക്കം സുഖമാകാനും വായന സഹായിക്കും. അച്ചടിച്ച പുസ്തകങ്ങൾ തന്നെ വായിക്കാൻ തിരഞ്ഞെടുക്കണം. കാരണം ഫോണിൽ നിന്നുള്ള വെളിച്ചം ഉറക്കം വരാതിരിക്കാനും മറ്റ് നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകും. ഉറക്കപ്രശ്‌നങ്ങൾ ഉള്ളവർ കിടപ്പുമുറിയിൽ ഇരുന്നു വായിക്കരുതെന്നും ഡോക്ടർമാർ നിർദേശിക്കുന്നു. വിഷാദം ബാധിച്ചവർക്ക് തങ്ങൾ ഒറ്റപ്പെട്ടതായി തോന്നുകയും അവർ മറ്റുള്ളവരിൽ നിന്ന് അകന്നു നിൽക്കുകയും ചെയ്യും. ഈ ഒരു ചിന്ത കുറയ്‌ക്കാൻ പുസ്തക വായന സഹായിക്കും. കഥകൾ വായിക്കുന്നത് താൽക്കാലികമായി നമ്മുടെ സ്വന്തം ലോകത്തു നിന്ന് സങ്കല്പികമായ കഥാപാത്രങ്ങളുടെ അനുഭവങ്ങളിലേക്ക് രക്ഷപെടാൻ സഹായിക്കും.

വായന നൽകുന്ന ഗുണങ്ങൾ അനവധിയാണ്. അതുകൊണ്ടു തന്നെ പറ്റാവുന്നത്ര വായിക്കുന്നത് എന്തു കൊണ്ടും ഗുണകരമാണ്; പ്രത്യേകിച്ചും കുട്ടികൾക്ക്. പുസ്തകത്താളുകളിൽ നിരവധി ശാരീരികവും മാനസികവുമായ ഗുണഫലങ്ങൾ ആണ് കാത്തിരിക്കുന്നത്. അതിനാൽ വായന ശീലമാക്കിയിട്ടില്ലാത്തവർ വൈകിയിട്ടില്ല, ഇനിയും സമയമുണ്ട് വായിക്കാൻ.

Tags: Reading
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies