നിഷ്‌കളങ്കരായ നാട്ടിൻപ്പുറങ്ങളിലെ പെൺകുട്ടികളെ എങ്ങനെ ഭീകരവാദത്തിന്റെ ഉപകരണങ്ങളാക്കി മാറ്റുന്നുവെന്ന് ശുദ്ധമായി ചിത്രീകരിക്കുന്ന സിനിമയാണ് കേരള സ്റ്റോറി.
ലൗ ജിഹാദിന്റെ കാണാപ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്ന സിനിമയെ ഇരും കൈയും നീട്ടിയാണ് പ്രക്ഷേകർ സ്വീകരിച്ചത്. ലൗ ജിഹാദിന്റെ കുരുക്കിൽ പെട്ട്, ഐഎസ്ഐഎസ്സിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട പെൺകുട്ടികളുടെ കുടുംബാംഗങ്ങളുടെയും നിർബന്ധിത മതപരിവർത്തനത്തിന് വിധേയമായി പിന്നീട് സ്വധർമ്മത്തിലേക്ക് തിരിച്ചെത്തിയ പെൺകുട്ടികളുടെയും ജീവിതാനുഭവത്തിലൂടെയാണ് കേരള സ്റ്റോറി സിനിമയാക്കുന്നത്. ഇസ്ലാമിക ഭീകരവാദത്തിന്റെ ക്രൂരമായ മുഖം തുറന്നു കാട്ടുന്ന കേരള സ്റ്റോറിയെ കേരളത്തിൽ ഇടതു വലത് മുന്നണികൾ ഒരേപോലെ എതിർക്കുമ്പോൾ സിനിമ മുന്നോട്ട് വെക്കുന്ന പ്രമേയം ജനങ്ങൾ ഏറ്റെടുത്തെന്നാണ് ചിത്രത്തിന്റെ ആദ്യ ദിനങ്ങളിലെ പ്രദർശനം സൂചിപ്പിക്കുന്നത്.
കേരളത്തിൽ കഴിഞ്ഞ പത്ത് വർഷമായി നടന്നുവന്നിരുന്ന നിർബന്ധിത മതപരിവർത്തനത്തെ തുറന്നുകാണിക്കുന്ന ചിത്രം കണ്ടതിന് ശേഷം നിരവധി പേരാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രതികരണമറിയിക്കുന്നത്. അത്തരത്തിൽ കേരള സ്റ്റോറിയെ കുറിച്ചുള്ള വ്യക്തിപരമായ അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്ത യൂട്യൂബറാണ് സജിതാ സാവരിയ. ഇതിന് പിന്നാലെ വന് സൈബർ ആക്രമണമാണ് സജിതയ്‌ക്ക് നേരെ ഉണ്ടായത്.
‘ജീവിതത്തിൽ ആദ്യമായി പോലീസ് പ്രൊട്ടക്ഷനിൽ ഒരു ഫിലിം കണ്ടു. കേരളാ സ്റ്റോറി എല്ലാ പെൺകുട്ടികളും ഈ ഫിലിം കാണണം.. കാരണം അവർ അവരുടെ മുന്നിലേക്ക് വരാൻ സാധ്യതയുള്ള ചതിക്കുഴികളെ കുറിച്ച് ബോധവതികളായിരിക്കണം. എല്ലാ പേരന്റസും ഈ ഫിലിം കണ്ടിരിക്കണം….’ എന്നാണ് സജിതാ സവാരിയയുടെ പോസ്റ്റ് ആരംഭിക്കുന്നത്. തികച്ചും അപമാനകരമായ കമന്റുകളാണ് പോസ്റ്റിന് ലഭിച്ചത്. ‘ നിങ്ങളെ അൺഫോളോ ചെയ്യുന്നു, ആദ്യമായിട്ടാണോ ഇതുപോലെ സിനിമാ റിവ്യു ഇടുന്നത്..’ അങ്ങനെ നീളുകയാണ് കമന്റുകൾ.
Comments