ഓരോ വട്ടവും ആരാധകരെ ഞെട്ടിക്കുകയാണ് മമ്മൂട്ടി. സമീപകാലത്ത് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളെ അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഭൂരിഭാഗം ഫോട്ടോകളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുണ്ട്. അത്തരത്തിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
വെള്ള നിറമുള്ള പൈജാമയും കുർത്തയും ധരിച്ച് കണ്ണടയണിഞ്ഞാണ് താരത്തിന്റെ ലുക്ക്. ഭീഷ്മപർവ്വത്തിലെ മൈക്കിളിനെ ഓർമ്മപ്പെടുത്തുന്നുണ്ട് ചിത്രം. ‘ടേക്കിംഗ് ദ ബാക്ക് സീറ്റ്’ എന്നാണ് ഫോട്ടോ പങ്കുവച്ച് മമ്മൂട്ടി കുറിച്ചത്.

ചിത്രം പങ്കുവെച്ചതിന് പിന്നാലെ താരങ്ങളും ആരാധകരും കമന്റുകളുമായെത്തി. നാട്ടിലുള്ള യുവാക്കൾക്ക് വേണ്ടി കുറച്ചു ഒതുങ്ങി കൂടെ.. ഇപ്പോഴും ഓർമ്മയൊക്ക ഉണ്ടോ?? മമ്മൂക്ക.. ഇതൊക്കെ കണ്ടാൽ പിന്നെ ലൈക് അടിക്കാതെ.. രാജകീയം

ഈ വർഷം സെപ്റ്റംബർ 7..72 വയസ് തികയുകയാണ്.., 90 വയസായാൽ ഇതിലും ചെറുപ്പമാകും മമ്മൂക്ക. ഇത് വേറെ ലെവലാ.., നിങ്ങൾ ഇത് എന്ത് ഭാവിച്ചാണ് മനുഷ്യാ…ഞങ്ങൾക്കും ഈ നാട്ടിൽ ജീവിക്കണം എന്നിങ്ങനെ പോവുകയാണ് കമന്റുകൾ.
ഏജന്റ് എന്ന തെലുങ്ക് ചിത്രമാണ് മമ്മൂട്ടിയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെട്ട ഏജന്റ് അഖിൽ അക്കിനേനിയാണ് നായകൻ. മേജർ മഹാദേവൻ എന്ന പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.















