ലഹരിവ്യാപനം പിടിച്ചുകെട്ടാനാകാതെ പഞ്ചാബ് സർക്കാർ; പർവീന്ദർ സിംഗ് ജോട്ടയുടെ കൊലപാതകത്തിൽ റിപ്പോർട്ട് തേടുമെന്ന് അമിത് ഷാ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലഹരിവ്യാപനം പിടിച്ചുകെട്ടാനാകാതെ പഞ്ചാബ് സർക്കാർ; പർവീന്ദർ സിംഗ് ജോട്ടയുടെ കൊലപാതകത്തിൽ റിപ്പോർട്ട് തേടുമെന്ന് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2026, 12:37 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പഞ്ചാബിൽ ലഹരിവിരുദ്ധ പ്രവർത്തകൻ പർവീന്ദർ സിംഗ് ജോട്ട വെടിയേറ്റു മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലഹരിവ്യാപനവും സംഘടിത കുറ്റകൃത്യങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ മുഖ്യമന്ത്രി ഭഗവന്ത് മാൻ നയിക്കുന്ന ആം ആദ്മി പാർട്ടി സർക്കാരിന് വീഴ്ച സംഭവിച്ചെന്ന് അദ്ദേഹം വിമർശിച്ചു.

ഈ ആഴ്ച ആദ്യം മാൻസ ജില്ലയിലാണ് പർവീന്ദർ സിംഗ് ജോട്ട വെടിയേറ്റ് മരിച്ചത്. സംഭവത്തിൽ പഞ്ചാബ് സർക്കാർ നടപടി സ്വീകരിക്കണമെന്നും ലഹരിമാഫിയക്കെതിരെ ശക്തമായ നടപടികൾ വേണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. സമൂഹമാധ്യമമായ എക്സിൽ പഞ്ചാബിയിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പഞ്ചാബിൽ ലഹരിക്കച്ചവടം അനുദിനം വർധിക്കുകയാണെന്നും സംഘടിത കുറ്റകൃത്യങ്ങളുടെ ഭീഷണി ശക്തമാകുകയാണെന്നും അമിത് ഷാ പറഞ്ഞു. ലഹരിക്കെതിരെ ശബ്ദിക്കുന്നവരുടെ സുരക്ഷയെക്കുറിച്ചും ആശങ്ക ഉയരുന്നുണ്ട്. ലഹരിവ്യാപാര ശൃംഖലകൾക്കെതിരെ നിർണായക നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദിർബയിൽ ഒരാളെ നിർബന്ധിച്ച് ലഹരിവസ്തു ഉപയോഗിപ്പിച്ചതിനെത്തുടർന്ന് മരണം സംഭവിച്ചെന്ന റിപ്പോർട്ടും അമിത് ഷാ പരാമർശിച്ചു. ഈ സംഭവത്തിലും പഞ്ചാബ് സർക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കുറ്റവാളികൾക്ക് രാഷ്‌ട്രീയ സംരക്ഷണം ലഭിച്ചിട്ടുണ്ടെന്ന ആരോപണങ്ങൾ ഉൾപ്പെടെ പരിശോധിച്ച് നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. ബിജെപി പഞ്ചാബിൽ അധികാരത്തിലെത്തിയാൽ ലഹരിമുക്തവും ഗുണ്ടാസംഘങ്ങളുടെ ഭീഷണിയില്ലാത്തതുമായ സുരക്ഷിത സംസ്ഥാനം കെട്ടിപ്പടുക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊലക്കേസിൽ നാല് പേർ അറസ്റ്റിൽ
കേന്ദ്രസർക്കാർ വിഷയത്തിൽ ഇടപെട്ടതോടെ പോലീസ് നടപടികൾ ശക്തമാക്കിയിട്ടുണ്ട്. മാൻസ സിറ്റി-2 പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ബിയാന്ത് കൗറിനെ അന്വേഷണത്തിന്റെ ഭാഗമായി സസ്‌പെൻഡ് ചെയ്തു. പർവീന്ദർ സിംഗ് ജോട്ടയ്‌ക്ക് നേരെ വെടിയുതിർത്ത അശ്വനി കുമാറിനെയും കൂട്ടാളി വിപിൻ കുമാറിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. അശ്വനി കുമാറിന്റെ ഭാര്യ നീലം റാണിയെയും മറ്റൊരു കൂട്ടാളിയായ ലാഡിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

Tags: Amit ShahHome Minister Amith ShaParvinder Singh Jhota murderPunjab drug menaceanti-drug activist killedBhagwant Mann government
Share
Tweet
SendShare

More News from this section

‘ബംഗ്ലാദേശ് മോഡൽ കലാപവും ഭരണകൂടത്തെ അട്ടിമറിക്കലുമാണ് ലക്ഷ്യം’; ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമം; കോൺഗ്രസിനും ഇൻഡി സഖ്യത്തിനുമെതിരെ രാജ്‌നാഥ് സിംഗ്

 പാറ്റകളുടെ പ്രതിഷേധത്തിന് പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണ; വ്യാജ അക്കൗണ്ടുകളിലൂടെ നിരന്തരം രാജ്യവിരുദ്ധം പ്രചാരണം; രഹസ്യാന്വേഷണ റിപ്പോർട്ട്  

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

Latest News

ശബരിമല തീർഥാടകർക്ക് ആശ്വാസം; മണ്ഡലപൂജയ്‌ക്ക് 461 ബസുകൾ, മകരവിളക്കിന് 561 പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി

യുവാവ് കുഴഞ്ഞുവീണു; ആശുപത്രിയിലെത്തിക്കാൻ സഹായിച്ച അയൽവാസിയും മരിച്ചു;

ലഹരിവ്യാപനം പിടിച്ചുകെട്ടാനാകാതെ പഞ്ചാബ് സർക്കാർ; പർവീന്ദർ സിംഗ് ജോട്ടയുടെ കൊലപാതകത്തിൽ റിപ്പോർട്ട് തേടുമെന്ന് അമിത് ഷാ

മാസപ്പടി കേസ് ; പിണറായിയും റിയാസും സുപ്രീംകോടതിയിൽ അപ്പീൽ നൽകി, അടിയന്തര പരിഗണനയ്‌ക്ക് വിസമ്മതിച്ച് കോടതി

രാഹുലിനെതിരായ വിമർശനം ; ആര്‍ ശ്രീലേഖയെ വേട്ടയാടാൻ കേരള സർക്കാരിന്റെ നീക്കം; സ്വന്തം മന്ത്രിമാരെ പോലും തള്ളിമാറ്റി താണ്ഡവമാടിയെന്നു പറഞ്ഞതിന് കേസെടുക്കാന്‍ നിര്‍ദേശം

കൂടത്തിൽ കേസ്: ജയമാധവൻ നായരെ കൊലപ്പെടുത്തിയത് സ്വത്ത് തട്ടിയെടുക്കാൻ; രവീന്ദ്രൻ നായർക്കെതിരെ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ

കോഴിക്കോട്, മലപ്പുറം സ്വദേശികളായ ദമ്പതികൾ ഗുരുഗ്രാമിൽ മരിച്ച നിലയിൽ

വിവാഹത്തെച്ചൊല്ലിയുള്ള തർക്കം; 18കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കത്തിച്ചു, 19കാരൻ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies