മലപ്പുറം ഹൗസ്‌ബോട്ട് ദുരന്തത്തിൽ മരണം 16 ആയി; ബോട്ടിലുണ്ടായിരുന്നത് 40-50 പേർ, എല്ലാവരും ലൈഫ് ജാക്കറ്റുകൾ ധരിച്ചില്ല; അപകടത്തെ വിവരിച്ച് ബോട്ടിലുണ്ടായിരുന്ന താനൂർ സ്വദേശി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലപ്പുറം ഹൗസ്‌ബോട്ട് ദുരന്തത്തിൽ മരണം 16 ആയി; ബോട്ടിലുണ്ടായിരുന്നത് 40-50 പേർ, എല്ലാവരും ലൈഫ് ജാക്കറ്റുകൾ ധരിച്ചില്ല; അപകടത്തെ വിവരിച്ച് ബോട്ടിലുണ്ടായിരുന്ന താനൂർ സ്വദേശി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2023, 11:24 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: താനൂരിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരണംഖ്യ 16 ആയി. ഇതിൽ മൂന്ന് പേർ സ്ത്രീകളും നാല് പേർ കുട്ടികളുമാണെന്നാണ് വിവരം. ബോട്ട് തലകീഴായി മറിഞ്ഞുണ്ടായ അപകടം താനൂരിനടുത്ത് ഓട്ടുമ്പ്രം തൂവൽതീരത്താണുണ്ടായത്.

ഇതിനോടകം എട്ട് പേരെ രക്ഷപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ബോട്ടിനകത്ത് കുടുങ്ങിയവരെ ബോട്ട് വെട്ടിപ്പൊളിച്ച് രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ്. മേഖലയിൽ സർവീസ് നടത്തുന്ന ഏറ്റവും വലിയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മന്ത്രിമാരായ അബ്ദുറഹിമാനും മുഹമ്മദ് റിയാസും ഉടൻ സംഭവസ്ഥലത്ത് എത്തും. പരപ്പനങ്ങാടി, താനൂർ നഗരസഭകളുടെ അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഓട്ടുമ്പ്രം തൂവർത്തീരം. ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് ഇവിടെ അപകടം നടന്നത്.

ബോട്ട് തലകീഴായി മുങ്ങിയിരുന്നു. പിന്നീടിത് ഉയർത്തി കരയ്‌ക്കടുപ്പിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബോട്ടിൽ മതിയായ സുരക്ഷാ ഉപകരണങ്ങൾ ഇല്ലായിരുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം. രക്ഷപ്പെടുത്തിയവരെ പരപ്പനാടി, തിരൂരങ്ങാടി, കോട്ടയ്‌ക്കൽ, താനൂർ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവിടെ കൂടുതൽ ജീവനക്കാരെ അടിയന്തിരമായി നിയോഗിച്ചു. മലപ്പുറം ജില്ലാ കളക്ടർക്ക് മുഖ്യമന്ത്രി അടിയന്തിര നിർദേശം നൽകിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രി അപകട സ്ഥലത്തെത്തുമെന്നാണ് വിവരം.

അപകടം സംഭവിച്ച ബോട്ടിന് രജിസ്‌ട്രേഷനില്ലെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ബോട്ടിൽ ഏകദേശം 40-50 പേരുണ്ടായിരുന്നുവെന്നാണ് അപകട സമയത്ത് ബോട്ടിലുണ്ടായിരുന്ന താനൂർ സ്വദേശി ഷഫീഖിന്റെ പ്രതികരണം. ഞായറാഴ്ച ദിവസത്തെ അവസാന ട്രിപ്പായിരുന്നു അത്. കരയിൽ നിന്ന് നീങ്ങി ഏകദേശം അരിക്കിലോമീറ്ററോളം നീങ്ങിയപ്പോൾ ബോട്ട് ഒരുവശത്തേക്ക് ചരിയുകയും ബോട്ടിലുണ്ടായിരുന്നവർ ആ വശത്തേക്ക് നീങ്ങുകയുമായിരുന്നു. ഇതോടെ ബോട്ട് തലകീഴായി മറിഞ്ഞുവെന്നും ഷഫീഖ് പറഞ്ഞു.

ബോട്ടിൽ നിരവധി കുട്ടികളുണ്ടായിരുന്നു. ഇവരാരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല. ഏറെ ആഴമുള്ള സ്ഥലത്താണ് ബോട്ട് മറിഞ്ഞത്. ഇരുനില ബോട്ടായിരുന്നു. ബോട്ടിന്റെ താഴ്ഭാഗത്തെ നിലയിൽ നിന്നവർക്കാണ് കൂടുതൽ അപകടം പറ്റിയത്. ബോട്ടിനകത്ത് ലൈഫ് ജാക്കറ്റുകൾ കുറവായിരുന്നുവെന്നും ഷഫീഖ് പറഞ്ഞു.

Tags: MalappuramThanoorhouseboat
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies