ന്യൂഡൽഹി : അതിർത്തി നിയന്ത്രണ രേഖയിൽ വനിതാ ഉദ്യോഗസ്ഥരെ എൻജീനിയർ റെജിമെന്റുകളോടൊപ്പം നിയമിക്കുന്നതിന് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് അനുമതി നൽകി. അതിർത്തി നിയന്ത്രണ രേഖകളിൽ ഇനി കാവലായി വനിതാ ഓഫീസർമാരുണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു.
ന്യൂഡൽഹിയിലെ ടിഎ (ടെറിട്ടോറിയൽ ആർമി)ഡയറക്ടറേറ്റ് ജനറലിലും സ്റ്റാഫ് ഓഫീസർമാരായി വനിതാ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും അദ്ദേഹം അനുമതി നൽകിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ടെറിട്ടോറിയൽ ആർമി 2019 മുതൽ ഇക്കോളജിക്കൽ ടാസ്ക് ഫോഴ്സ് യൂണിറ്റുകൾ, ടിഎ ഓയിൽ സെക്ടർ യൂണിറ്റുകൾ, ടിഎ റെയിൽവേ എഞ്ചിനീയർ റെജിമെന്റ് തുടങ്ങിയവയിലാണ് വനിതാ ഓഫീസർമാരെ നിയമിക്കുന്നത്. വനിതാ ഓഫീസർമാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാൻ തീരുമാനിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
വനിതാ ഉദ്യോഗസ്ഥരെ അതിർത്തി നിയന്ത്രണ രേഖയിലെ എഞ്ചീനിയർ റെജിമെന്റുകളുള്ള ടെറിട്ടോറിയൽ ആർമിയിലും ഹെഡ്ക്വാർട്ടേഴ്സ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ടെറിട്ടോറിയൽ ആർമിയിലും നിയമിക്കുന്നതിന് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് അംഗീകാരം നൽകിയതായി മന്ത്രാലയം അറിയിച്ചു.
Comments