താനൂർ ബോട്ടപകടം ; കൊച്ചിയിലെ ടൂറിസ്റ്റ് ബോട്ടുകളിൽ വ്യാപക പരിശോധന ; സംസ്ഥാനത്ത് പ്രഹസനമായ പരിശോധനകളെന്ന് ആക്ഷേപം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

താനൂർ ബോട്ടപകടം ; കൊച്ചിയിലെ ടൂറിസ്റ്റ് ബോട്ടുകളിൽ വ്യാപക പരിശോധന ; സംസ്ഥാനത്ത് പ്രഹസനമായ പരിശോധനകളെന്ന് ആക്ഷേപം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2023, 07:39 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി : കൊച്ചിയിലെ ടൂറിസ്റ്റ് ബോട്ടുകളിൽ വ്യാപക പരിശോധന. ലൈഫ് ജാക്കറ്റ്, മറ്റ് സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ സംബന്ധിച്ചാണ് പരിശോധന. കോസ്റ്റൽ പോലീസിനൊപ്പം പോലീസ്, ഫയർഫോഴ്സ് വിഭാഗങ്ങളും ബോട്ടുകളിൽ പരിശോധനയ്‌ക്കെത്തി.

രജിസ്ട്രേഷനോ, ലൈസൻസോ ഇല്ലാതെയും, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് ബോട്ടുകൾ പലതും സർവീസ് നടത്തുന്നതെന്ന പരാതികൾ വ്യാപകമാണ്. എന്നാൽ അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് പ്രഹസനമായ പരിശോധനകൾ നടക്കാറുള്ളതെന്നും ആക്ഷേപം ഉയരുന്നുണ്ട്. താനൂർ തൂവൽ തീരത്ത് വിനോദ സഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തെ തുടർന്നാണ് മറൈൻ ഡ്രൈവിൽ നിന്ന് സർവീസ് നടത്തുന്ന ബോട്ടുകളിൽ കോസ്റ്റൽ പോലീസ്, പോലീസ്, ഫയർഫോഴ്സ് വിഭാഗങ്ങൾ പരിശോധന നടത്തിയത്. തീയണയ്‌ക്കാനുള്ള സംവിധാനങ്ങളുണ്ടോയെന്നും, ലൈഫ് ജാക്കറ്റുകളുണ്ടോയെന്നുമുള്ള പരിശോധനകളാണ് നടന്നത്. സാധാരണ ഫയർഫോഴ്സ് ബോട്ടുകളിൽ പരിശോധനയ്‌ക്കെത്താറില്ല.

30 മുതൽ 60 വരെ ആളുകളെ കയറ്റാവുന്ന ടൂറിസ്റ്റ് ബോട്ടുകളാണ് മറൈൻ ഡ്രൈവിൽ നിന്ന് സർവീസ് നടത്താറുള്ളത്. നൂറോളം ടൂറിസ്റ്റ് ബോട്ടുകൾ ഇവിടെയുണ്ട്. എല്ലാബോട്ടുകൾക്കും സഞ്ചാരികളെ ലഭിക്കാൻ പരമാവധി 22 പേരിലധികം ആളുകളെ ഒരു ബോട്ടിൽ തന്നെ കൊണ്ടു പോകാറില്ലെന്നാണ് ബോട്ടുടമകൾ പറയുന്നത്.
ലൈഫ് ജാക്കറ്റുകൾ ബോട്ടുകളിലുണ്ടെങ്കിലും ഇത് ധരിക്കാൻ യാത്രക്കാരിൽ ഭൂരിഭാഗവും തയ്യാറല്ല. ജാക്കറ്റ് ധരിക്കാൻ ബോട്ട് ജീവനക്കാർ യാത്രക്കാരെ നിർബന്ധിക്കാറുമില്ലെന്നും ബോട്ടുടമകൾ പറയുന്നു.

പരിധിയിൽ കൂടുതൽ ആളുകളെ കയറ്റുന്നതും, മെയിൻ്റനൻസുകൾ കൃത്യമായി നടത്താത്തതുമാണ് ആവർത്തിക്കുന്ന അപകടങ്ങൾക്ക് കാരണമെന്ന് നേരത്തെ കുമരകം ബോട്ടപകടത്തെ കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മീഷൻ ജസ്റ്റിസ് നാരായണ കുറുപ്പും വ്യക്തമാക്കിയത്.

Tags: Tanur Boat Accident
Share
Tweet
SendShare

More News from this section

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies