കഷ്ടം! എല്ലാം ശരിയായ കേരളമാണല്ലോ ഇത്; അപകടത്തിന് ശേഷം മാത്രം ഉണരുന്ന കേരളം: ഹരീഷ് പേരടി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കഷ്ടം! എല്ലാം ശരിയായ കേരളമാണല്ലോ ഇത്; അപകടത്തിന് ശേഷം മാത്രം ഉണരുന്ന കേരളം: ഹരീഷ് പേരടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2023, 06:04 pm IST
Facebook
Twitter
WhatsAppTelegram

താനൂർ ബോട്ട് അപകടത്തിന് കാരണമായ സംസ്ഥാന സർക്കാറിന്റെ അനാസ്ഥയെ വിമർശിച്ച് നടൻ ഹരീഷ് പേരടി. “അപകടത്തിന് ശേഷം മാത്രം ഉണരുന്ന കേരളമാണിത്. എല്ലാം ശരിയായ കേരളമാണല്ലോ ഇത്. 45 ജിവനുകളെടുത്ത തേക്കടി ദുരന്തമടക്കം മുന്നിലുണ്ടായിട്ടും ഈ ദുരന്തം കേരളത്തിൽ ഉണ്ടായെങ്കിൽ ഉത്തരവാദിത്തം കൈക്കൂലിയും രാഷ്‌ട്രീയബന്ധങ്ങളും മാത്രമാണെന്ന് സംശയമില്ലാതെ പറയാം” ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…

അപകടത്തിന് ശേഷം മാത്രം ഉണരുന്ന കേരളം..
മത്സ്യബന്ധനബോട്ട് രൂപം മാറ്റി യാത്രാബോട്ടാക്കി പോലും.
ആ സൂചന നാട്ടുകാർ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിരുന്നെങ്കിലും ആരും ഇടപെട്ടില്ല പോലും
ഒരുമാസത്തിലേറെ ഫിറ്റ്‌നസ്സോ രജിസ്‌ട്രേഷനോ ഒന്നുമില്ലാതെ ഈ സംഗതി പ്രവർത്തിച്ചത് കേരളത്തിലാണ് എന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്.
മത്സ്യബന്ധന യാനത്തിന് രജിസ്‌ട്രേഷൻ നൽകുന്ന വകുപ്പ് മുതൽ എത്രയെത്ര ഡിപ്പാർട്ട്‌മെന്റുകൾ ഈ ദുരന്തത്തിന് കാരണക്കാരാണെന്നോ..!?
ഈ ഉൾനാടൻ യാനത്തിന് വേണ്ട രേഖകൾ എന്തൊക്കെയെന്ന് വെറുതെ ഒന്ന് നോക്കിയാൽ മനസ്സിലാകുന്നതേയുള്ളു അധികാരികളുടെ കണ്ണടക്കലിന്റെ ഗുരുതരാവസ്ഥ.
1. ഉൾനാടൻ യാനത്തിന് വേണ്ട ലൈസൻസ് ( Licence of Inland Vessel)
2. ഉൾനാടൻ യാനത്തിന് വേണ്ട സർവ്വേ സർട്ടിഫിക്കറ്റ് (Survey Certificate of Inland vessel).
3. ഉൾനാടൻ യാനത്തിന് വേണ്ട ഇൻലന്റ് ഡോക്കിങ് സർട്ടിഫിക്കറ്റ്/ഡോക്കിങ് യാർഡ് സർട്ടിഫിക്കറ്റ് (Docking Certificate of Inland Vessel Docking Yard Certificate).
4. ബോട്ടിന്റെ ചുമതലക്കാരായ ലാസ്‌കർ, സ്രാങ്ക്/ഡ്രൈവർ, എഞ്ചിൻ ഡ്രൈവർ എന്നിവർക്കുള്ള ക്രൂ സർട്ടിഫിക്കറ്റ്, മാസ്റ്റർ സർട്ടിഫിക്കറ്റ് എന്നിവ.
ഇവ നൽകേണ്ടതോ, അതാത് തുറമുഖം വകുപ്പുകളും. ചീഫ് സർവേയർ, ചീഫ് എക്‌സാമിനർ, സർവ്വേയർ തുടങ്ങിയവർ.
അനങ്ങിയിട്ടില്ല ടിയാൻമാർ ഇതുവരെ.
ആ പുഴയിൽ ഈ മരണയാനത്തിന് വേണ്ടി അനുവാദമില്ലാതെ തട്ടിക്കൂട്ട് ജട്ടി ഉണ്ടാക്കിയിട്ട് ബന്ധപ്പെട്ട അധികാരികൾ (പല വകുപ്പുകൾ ഉണ്ട് ഇതിൽ) കണ്ണടച്ച് ഇരുട്ടാക്കി.
ജനപ്രതിനിധികൾ അടക്കം നാട്ടുകാർ പരാതിപ്പെട്ടിട്ട് പോലീസും ഡി റ്റി പി സി-യും അടക്കം ഒരുത്തനും അനങ്ങിയില്ല.
കഷ്ടം. ഇതാണ് കേരള സ്റ്റോറി. ഇതാണ് കേരളം വിനോദ സഞ്ചാരികൾക്ക് നൽകുന്ന സുരക്ഷ.
പോട്ടെ, അഴിമുഖങ്ങൾ അപകടമാണെന്ന് ഏതൊരു തീരദേശവാസികൾക്കും അറിയാം. പ്രവചനാതീതമായ ഒഴുക്കും ചുഴിച്ചുറ്റുകളും വേലിയിറക്കത്തിനും വേലിയേറ്റത്തിലും അനുഭവപ്പെടുന്ന മരണവാതിലുകൾ. അതറിഞ്ഞുകൊണ്ടും ഇരുൾ പരക്കുന്ന വേളയിൽ യാത്രക്ക് തുനിഞ്ഞ ബോട്ട് ജീവനക്കാർ.
ആശങ്ക ഏതുമില്ലാതെ സുരക്ഷാസംവിധാനങ്ങളില്ലാത്ത യാനത്തിൽ യാത്രക്ക് തുനിഞ്ഞ യാത്രികർ.
കേരളമാണിത്. ഇത് കേരള സ്റ്റോറിയും.
നൂറ്റാണ്ട് മുൻപ് പല്ലനയാറ്റിൽ പൊലിഞ്ഞ കുമാരനാശാൻ അടക്കം 23 ജീവനുകൾ തുടങ്ങി 18 ജീവനുകൾ അപഹരിച്ച തട്ടേക്കാട് തട്ടിക്കൂട്ട് യാനവും അമിതഭാരം, സുരക്ഷാസംവിധിനമില്ലായ്മ അടക്കം 22 പൈഴവുകളുണ്ടായിരുന്ന 45 ജിവനുകളെടുത്ത തേക്കടി ദുരന്തമടക്കം മുന്നിലുണ്ടായിട്ടും ഈ ദുരന്തം കേരളത്തിൽ ഉണ്ടായെങ്കിൽ ഉത്തരവാദിത്തം കയ്‌ക്കൂലിയും രാഷ്‌ട്രീയബന്ധങ്ങളും മാത്രമാണെന്ന് സംശയമില്ലാതെ പറയാം.
എല്ലാം ശരിയായ കേരളമാണല്ലോ ഇത്.
ഒരു കുടുംബത്തിൽ ഒരുമിച്ച് ഉണ്ടുറങ്ങേണ്ട കുരുന്നുകളടക്കം 22 ജീവനുകൾ കുരലിൽ ചെളിയും ഉപ്പുനീരും നിറഞ്ഞ് ഒരിറ്റ് ശ്വാസത്തിനായി പിടഞ്ഞ് പിടഞ്ഞ് തൂവൽ തീരത്ത് നിന്ന് പറന്നുപോയി. മരണത്തിലേക്ക് ടിക്കറ്റെടുത്ത ആ പാവങ്ങളുടെ ഓർമ്മകൾ ഈ അപകടത്തിന് ഒത്താശ ചെയ്ത കൈക്കൂലിക്കാരുടെയും രാഷ്‌ട്രീയ മേലാളൻമാരുടെയും മേൽ ചിറകടിച്ച് പറക്കട്ടെ, ആ ചിറകടികൾ അവരുടെ രാപ്പകലുകളെ ഭീതിതമാക്കട്ടെ. അതുമാത്രമേ ഈ ലോകത്ത് സാധ്യമാകൂ. നിയമത്തിന് മുൻപിൽ അവരെത്തില്ലല്ലോ. കേരളമല്ലേ ഇത്.

Tags: hareesh peradiTannur Boat Accident
Share
Tweet
SendShare

More News from this section

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies