വന്ദന യാത്രയായത് ആ ആ​ഗ്രഹം ബാക്കിയാക്കി ; അച്ഛനമ്മമാരുടെ ഏക മകൾ ; പ്രിയപ്പെട്ടവളുടെ മരണവാർത്തയിൽ വിറങ്ങലിച്ച് നാട്ടുകാർ ; ഉത്സവം കണ്ട് ആശുപത്രിയിലേയ്ക്ക് മടങ്ങിയത് ഉടൻ തിരികെ വരാമെന്ന് മാതാപിതാക്കൾക്ക് വാക്ക് കൊടുത്ത ശേഷം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വന്ദന യാത്രയായത് ആ ആ​ഗ്രഹം ബാക്കിയാക്കി ; അച്ഛനമ്മമാരുടെ ഏക മകൾ ; പ്രിയപ്പെട്ടവളുടെ മരണവാർത്തയിൽ വിറങ്ങലിച്ച് നാട്ടുകാർ ; ഉത്സവം കണ്ട് ആശുപത്രിയിലേയ്‌ക്ക് മടങ്ങിയത് ഉടൻ തിരികെ വരാമെന്ന് മാതാപിതാക്കൾക്ക് വാക്ക് കൊടുത്ത ശേഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2023, 05:48 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിൽ പോലീസ് ചികിത്സക്ക് എത്തിച്ച പ്രതിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഒരുനാടിന്റെ പ്രിയപ്പെട്ടവൾ. കോട്ടയം കടുത്തുരുത്തിക്കടുത്ത് മുട്ടുചിറ പട്ടാളമുക്ക് സ്വദേശിയാണ് ഡോക്ടർ വന്ദന ദാസ് (23). അബ്കാരി ബിസിനസുകാരനായ മോഹൻ ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന. ‘ഡോ.വന്ദനദാസ് എംബിബിഎസ്’– അച്ഛനമ്മമാരുടെ സ്വപ്നമാണ് വീടിനു മുന്നിലെ മതിലിൽ കൊത്തി വച്ചിരിക്കുന്ന ഈ പേര്. വീടിന്റെ മതിലിലുള്ള ഈ ബോർഡ് നൊമ്പരക്കാഴ്ചയായി മാറിയിരിക്കുകയാണ് ഇപ്പോൾ‍.

നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവരാണ് വന്ദനയും കുടുംബവും. കുട്ടിക്കാലം മുതലെ പഠനത്തിൽ മിടുക്കിയായിരുന്നു വന്ദന. പ്ലസ് ടു വരെ നാട്ടിൽ തന്നെയാണ് പഠിച്ചിരുന്നത്. തുടർന്ന് ഏറെ പ്രതീക്ഷയോടെയാണ് മാതാപിതാക്കൾ വന്ദനയെ അസീസിയ മെഡിക്കൽ കോളേജിലേയ്‌ക്ക് എംബിബിഎസ് പഠിപ്പിക്കാനയച്ചത്. എന്നാൽ പിജി പഠനത്തിനായുള്ള തയ്യാറെടുപ്പിനിടെയാണ് വന്ദനയെ ദുരന്തം തേടിയെത്തിയത്.

വന്ദന അവസാനമായി നാട്ടിലെത്തിയത് ഒന്നര മാസം മുമ്പാണ്. വീടിന് സമീപമുള്ള കുന്നശേരിക്കാവ് ദേവി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള ഗരുഡൻ തൂക്കം കാണാനായിരുന്നു എത്തിയത്. പിന്നീട് കുറച്ച് ദിവസം വീട്ടുകാരോടൊപ്പം നിന്ന ശേഷം ഉടൻ തിരികെ വരുമെന്ന് വാക്ക് കൊടുത്താണ് ആശുപത്രിയിലേയ്‌ക്ക് മടങ്ങിയത്.

പൂയപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്ത സ്ക്കൂൾ അധ്യാപകനായ കുടവട്ടൂർ സ്വദേശി സന്ദീപാണ് കൊട്ടാരക്കര താലൂക്കാശുപത്രിയിൽ മനസാക്ഷിയെ ഞെട്ടിക്കുന്ന അക്രമങ്ങൾ നടത്തിയത്. പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. പ്രതിയുടെ കാലിലെ മുറുവിന് ചികിത്സ തേടിയാണ് താലൂക്ക് ആശുപത്രിയിൽ എത്തിയത്. മരുന്ന് വച്ചതിന് ശേഷം സന്ദീപിന്റെ ബന്ധു ബിനുവിനെ അക്രമിച്ചു. ഇത് തടയാൻ ശ്രമിച്ച . പൂയപ്പള്ളി സ്റ്റേഷനിലെ പോലീസുകാരായ ഹോംഗാർഡ് അലക്സ്, നൈറ്റ് ഓഫീസർ ബേബി മോഹൻ, എയ്ഡ്പോസ്റ്റ് ഡ്യൂട്ടിയിര്ലുണ്ടായിരുന്ന മണിലാൽ, ആംബുലൻസ് ഡ്രൈവർ രാജേഷ് എന്നിവരെയും സന്ദീപ് കുത്തി വീഴ്തി. തുടർന്ന് ഡ്യൂട്ടി റൂമിലുണ്ടായിരുന്ന ഹൗസ് സർജൻ വന്ദന ദാസിനെ കത്രിക ഉപയോഗിച്ച് കുത്തുകയായിരുന്നു.

ആക്രമണത്തിനിരയായതിന് ശേഷം ഗുരുതരമായി പരിക്കേറ്റ വന്ദനയെ പുലർച്ചെ തിരുവനന്തപുരത്തേ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രീയക്ക് വിധയയാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറ് തവണയാണ് കുത്തേറ്റത്. മുതുകിലേറ്റ കുത്ത് ശ്വാസകോശത്തിലേയ്‌ക്കും കയറി. നട്ടെല്ലിനും കുത്തേറ്റു.പരിക്കേറ്റ മറ്റുള്ളവരെ കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര സ്റ്റേഷനിൽ നിന്നും പോലീസുകാർ എത്തിയാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. എൽ.പി സ്ക്കൂൾ അധ്യാപകനാണ് അക്രമിയായ സന്ദീപ്. പോലീസിന്റെ വീഴ്‌ച്ചയാണ് അക്രമത്തിന് വഴിവെച്ചതെന്ന് ആക്ഷേപം ഉയരുകയാണ്.

 

Tags: DOCTORkeralavadhana dasvadhana das attack
ShareTweetSendShare

More News from this section

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies