തിരുവനന്തപുരം : കൊട്ടാരക്കരയിൽ യുവ ഡോക്ടർ ഡോ.വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഡോക്ടറിന് എക്സിപീരിയൻസ് ഇല്ലെന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പരാമർശത്തിനെതിരെ പ്രതിഷേധം രൂക്ഷമാവുന്നു. ഒരു യുവഡോക്ടര്‍ ആരോഗ്യമന്ത്രിയ്ക്കെതിരെ പൊട്ടിത്തെറിക്കുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നുണ്ട് .
‘ വീണ ജോര്‍ജ്ജ് ഇറക്കിയ ഒരു പ്രസ്താവനയുണ്ട്. ആ കുട്ടിക്ക് വേണ്ടത്ര എക്സ്പീരിയന്‍സ് ഇല്ലാത്തതാണ് അപകടത്തിന് കാരണമായതെന്ന്. ആ എക്സ്പീരിയന്‍സ് ഇല്ലായ്മ എന്താണെന്ന് മന്ത്രി വീണ ജോര്‍ജ്ജ് വ്യക്തമാക്കണം. അത് കൃത്യമായും വ്യക്തമായും മന്ത്രി പറഞ്ഞുതരേണ്ടതുണ്ട്. -യുവഡോക്ടര്‍ പറയുന്നു.
എംബിബിഎസ് കഴിഞ്ഞ് അതിനൊപ്പം കരാട്ടെയും മറ്റ് എന്തൊക്കെ കോച്ചിങ് കൂടി നേടണമെന്ന് മന്ത്രി പറഞ്ഞ് തരണം. ബാക്കി സംവിധാനം നോക്കാന്‍ ഇവിടെ പൊലീസുകാരോ സര്‍ക്കാരോ ഇല്ലെന്ന കാര്യം വ്യക്തമാക്കിത്തരണം.ഞങ്ങള്‍ ഇങ്ങിനെ മരിയ്ക്കാനോ മറ്റുള്ളവരുടെ അടികൊള്ളാനോ ഉള്ളവരല്ല. -യുവഡോക്ടര്‍ പറയുന്നു
Comments