ബെംഗളൂരു: ആപ്പിളിന്റെ ഇന്ത്യയിലെ നിർമ്മാണ സാധ്യത വർദ്ധിപ്പിക്കുന്നതിനായി 37 മില്യൺ ഡോളർ വിലമതിക്കുന്ന സ്ഥലം വാങ്ങി നിർമ്മാണ കമ്പനിയായ ഫോക്സ്കോൺ. ഇന്ത്യൻ ഐടി ഹബ്ബായ ബെംഗ്ളൂരിലാണ് ഫോക്സ്കോൺ സ്ഥലം വാങ്ങിയത്. ബെംഗളൂരു വിമാനത്താവളത്തിന് സമീപമുള്ള ദേവനഹള്ളിയിലാണ് 1.2 ദശലക്ഷം ചതുരശ്ര മീറ്ററുള്ള സ്ഥലം കമ്പനി ഏറ്റെടുത്തിരിക്കുന്നത്.
2019 മുതൽ ഫോക്സ്കോൺ കമ്പനി ഇന്ത്യയിൽ ആപ്പിൾ സ്മാർട്ട്ഫോണുകൾ നിർമ്മിക്കുകയാണ്. ആപ്പിൾ ഉൽപ്പന്നങ്ങൾ കൂടുതലായി ഇന്ത്യയിൽ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നത് വിസ്ട്രോൺ, പെഗാട്രോൺ എന്നീ വിതരണ കമ്പനികളാണ്.
ലോകത്തിലെ ഏറ്റവും വലിയ കരാർ ഇലക്ട്രോണിക്സ് നിർമ്മാണ കമ്പനിയും പ്രധാന വിതരണക്കാരുമാണ് ഫോക്സ്കോൺ. കഴിഞ്ഞ മാസമാണ് ആപ്പിൾ സിഇഒ ടിം കുക്ക് ഇന്ത്യയിലെ ആദ്യ ആപ്പിൾ സ്റ്റോർ മുംബൈയിലും ഡൽഹിയിലും തുറന്നിരുന്നു.
Comments