റെയ്ഡ് സ്വാഭാവികമായി നടക്കുന്നതാണ്; ഞങ്ങൾ പ്രസിദ്ധിയുള്ള മേഖലയിലാണ് വർക്ക് ചെയ്യുന്നത്; പരാതി പൃഥ്വി നൽകിയിട്ടുണ്ട്, ഞാൻ നൽകുന്നില്ല: ലിസ്റ്റിൻ സ്റ്റീഫൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റെയ്ഡ് സ്വാഭാവികമായി നടക്കുന്നതാണ്; ഞങ്ങൾ പ്രസിദ്ധിയുള്ള മേഖലയിലാണ് വർക്ക് ചെയ്യുന്നത്; പരാതി പൃഥ്വി നൽകിയിട്ടുണ്ട്, ഞാൻ നൽകുന്നില്ല: ലിസ്റ്റിൻ സ്റ്റീഫൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2023, 12:00 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: മലയാള സിനിമയിലേക്ക് വിദേശത്ത് നിന്നും പണം ഒഴുകി എത്തുന്നതിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. മലയാള സിനിമയിലെ അഞ്ച് നിർമ്മാതാക്കളെ ഇഡി, ആദായനികുതി വകുപ്പുകൾ നിരീക്ഷിച്ചു വരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രമുഖ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനെ ഇഡി ചോദ്യവും ചെയ്തിരുന്നു. ഈ വാർത്തകളിൽ പ്രതികരണം നടത്തിയിരിക്കുകയാണ് നിർമ്മാതാവ്. പുതിയ സിനിമയായ ​ഗരുഡന്റെ ഷൂട്ടിം​ഗ് ലൊക്കേഷനിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലിസ്റ്റിൻ സ്റ്റീഫൻ.

‘വരുന്നത് വെറും വാർത്ത മാത്രമാണ്. വാർത്തകൾ എല്ലാം സത്യമാവണം എന്നില്ലല്ലോ. ചിലർ വാർത്ത ഉണ്ടാക്കും. പൃഥ്വിരാജിനെതിരെ പുറത്തു വന്നത് സത്യമായുള്ള വാർത്തയല്ല. ഞങ്ങൾക്കെല്ലാം ആദായനികുതി വകുപ്പിന്റെ റെയ്ഡ് വന്നിട്ടുണ്ട്. ഇഡിയുടെയും ജിഎസ്ടിയുടെയും റെയ്ഡ് വന്നിട്ടുണ്ട്. അത് സ്വാഭാവികമായി നടക്കുന്നത്. കാരണം ഞങ്ങൾ എല്ലാവരും പ്രസിദ്ധിയുള്ള ഒരു മേഖലയിലാണ് ജോലി ചെയ്യുന്നത്. പൃഥ്വി പരാതി നൽകിയിട്ടുണ്ട്. ഇനി ഞാൻ നൽകണമെന്ന് ഇല്ലല്ലോ, ഒരാൾ നൽകിയാൽ പോരെ’.

‘പൃഥ്വിരാജ് ഇഡിയ്‌ക്ക് 25 കോടി പിഴ അടച്ചിട്ടുണ്ടെങ്കിൽ അതിന്റെ എന്തെങ്കിലും രേഖ പുറത്തു വരില്ലായിരുന്നോ. പണം നൽകുമ്പോൾ അതിന് ഒരു രേഖ ഉണ്ടാവുമല്ലോ. പേരും പറഞ്ഞ്, ഇത്ര തുക അടച്ചു എന്ന് വാർത്ത കൊടുത്തതു കൊണ്ടാണ് പൃഥ്വിരാജ് യൂട്യൂബ് ചാനലിനെതിരെ പ്രതികരിച്ചത്. ഇഡിയുടെ നോട്ടീസ് വന്നിട്ടുണ്ടെങ്കിൽ അവർക്ക് ആവശ്യമായ രേഖകൾ ഞങ്ങൾ നൽകുന്നുണ്ട്. ഫെമ, ഓവർസീസിന്റെ റൈറ്റ്സ് സംബന്ധപ്പെട്ടുള്ള കാര്യത്തിനാണ് എന്ന വിളിപ്പിച്ചത്. അതുമായി ബന്ധപ്പെട്ട് നോട്ടീസ് വന്നപ്പോൾ ആവശ്യമായ രേഖകൾ നൽകിയിട്ടുണ്ട്’ എന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

 

Tags: ed raidListin Stephen
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies