വീണാ ജോർജിന്റെ ഹൃദയഭേദകമായ കണ്ണീർ ഗ്ലിസറിൻ ഒഴിച്ചുവന്നിട്ട്; കേസിനെ ദുർബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ട് കരഞ്ഞ് കാണിച്ചിട്ട് കാര്യമുണ്ടോയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ; മന്ത്രി നാണം കെട്ടവളാണ് എന്ന് കോട്ടയം ഡിസിസി പ്രസിഡന്റ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീണാ ജോർജിന്റെ ഹൃദയഭേദകമായ കണ്ണീർ ഗ്ലിസറിൻ ഒഴിച്ചുവന്നിട്ട്; കേസിനെ ദുർബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ട് കരഞ്ഞ് കാണിച്ചിട്ട് കാര്യമുണ്ടോയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ; മന്ത്രി നാണം കെട്ടവളാണ് എന്ന് കോട്ടയം ഡിസിസി പ്രസിഡന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2023, 02:13 pm IST
FacebookTwitterWhatsAppTelegram

ഡോ. വന്ദന ദാസിന്റെ വിയോഗത്തിൽ അനുശോചിക്കാനെത്തിയ ആരോഗ്യമന്ത്രി വീണാ ജോർജിനെ വിമർശിച്ച് കോൺഗ്രസ് നേതാവും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ. കണ്ണിൽ ഗ്ലിസറിൻ ഒഴിച്ചാണ് മന്ത്രി വന്ദനയുടെ വീട്ടിലെത്തിയപ്പോൾ കരഞ്ഞതെന്നും ഇതാണ് കഴുതക്കണ്ണീരെന്നും അദ്ദേഹം പറഞ്ഞു. കേസിനെ ദുർബലപ്പെടുത്തുന്ന പ്രസ്താവന പരസ്യമായി നടത്തിയിട്ട് വന്ദനയുടെ അച്ഛന്റെയും അമ്മയുടെയും മുന്നിൽ വന്ന് കരഞ്ഞ് കാണിച്ചിട്ട് കാര്യമുണ്ടോയെന്നും അദ്ദേഹം ആഞ്ഞടിച്ചു. ജനങ്ങളെ കബളിപ്പിക്കാനാണെന്ന് മന്ത്രിയുടെ ഇത്തരം പ്രവൃത്തികളെന്നും അദ്ദേഹം പറഞ്ഞു.

വീണാ ജോർജ് നാണം കെട്ടവളാണ് എന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞത്. ഡോ. വന്ദനയെ ഇല്ലാതാക്കിയത് സർക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. ഡിസിസിയുടെ നേതൃത്വത്തിൽ എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ചിലായിരുന്നു സുരേഷിന്റെ പരാമർശം.

വന്ദനയ്‌ക്ക് നീതി ലഭിക്കണമെന്ന് വന്ദനയുടെ സുഹൃത്തുക്കൾ പറഞ്ഞു. പ്രതി സന്ദീപ് ബോധമില്ലാതെ കാട്ടിക്കൂട്ടിയതാണ് അക്രമം എന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. എന്നാൽ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് കൊട്ടരക്കരയിലുണ്ടായതെന്ന് സുഹൃത്തുക്കൾ ആരോപിച്ചു.

സൗകര്യം കുറവുള്ള ഒപി ഡ്രസിംഗ് റൂമിലാണ് ആദ്യം പ്രതിയെ കൊണ്ടുപോകുന്നത്. പൂർണ ബോധത്തോടെയാണ് പ്രതി കൊല നടത്തിയത്. ബോധമില്ലാത്തായാളായിരുന്നുവെങ്കിൽ അയാൾ കത്രിക ഒളിപ്പിച്ച് വെയ്‌ക്കുമായിരുന്നോ, കത്രിക കഴുകുമായിരുന്നോ എന്നും ഡോക്ടർമാർ ചോദിച്ചു. ചർച്ചയ്‌ക്ക് വിളിച്ചപ്പോൾ ആരോഗ്യമന്ത്രി നൽകിയ വിശദീകരണം ആശുപത്രിയിലെ ബ്ലോക്കിന് വന്ദനയുടെ പേര് നൽകാമെന്നാണ്. പേര് നൽകിയത് കൊണ്ട് എല്ലാം കഴിയുമോയെന്നും അതിക്രമങ്ങൾക്ക് അറുതി വരുമോയെന്നും സഹപ്രവർത്തകർ ചോദിച്ചു. സുഹൃത്തുക്കളും സഹപ്രവർത്തകരുമായവർ മാദ്ധ്യമങ്ങളെ കാണവേ ആയിരുന്നു പ്രതികരണം.

Tags: Thiruvanchoor RadhakrishnanVandana DasVandana Murder
ShareTweetSendShare

More News from this section

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies