ലണ്ടൻ: പുതുനേട്ടം കൈവരിച്ച് ശാസ്ത്രലോകം. മൂന്ന് പേരുടെ ഡിഎൻഎയിൽ നിന്ന് കുഞ്ഞ് ജനിച്ചു. ലോക ചരിത്രത്തിലാദ്യമായി യുകെയിലാണ് ഇത്തരത്തിലൊരു കുഞ്ഞിന്റെ പിറവി. ഇൻവിട്രോ ഫെർട്ടിലൈസേഷൻ ( ഐവിഎഫ്) വിദ്യ വഴിയാണ് കുഞ്ഞ് ജനിച്ചത്. ഭേദമാക്കാൻ കഴിയാത്ത രോഗങ്ങളായ മൈറ്റോകോൺഡ്രിയൽ രോഗങ്ങൾ തടയുക എന്ന ലക്ഷ്യത്തെ ശക്തിപ്പെടുത്തുന്നതാണ് പുതിയ നേട്ടം.
കുഞ്ഞിന്റെ മാതാപിതാക്കൾക്കൊപ്പം മൂന്നാമതായി സ്ത്രീയായിരുന്നു ദാതാവ്. ഡിഎൻഎയുടെ ഭൂരിഭാഗവും കുഞ്ഞിന്റെ മാതാപിതാക്കളിൽ നിന്നാണ് വന്നത്. 0.1 ശതമാനം മാത്രമാണ് സ്ത്രീയായ മൂന്നാമത്തെ ദാതാവിൽ നിന്നാണ് വന്നത്. സ്വകാര്യത ഉറപ്പുവരുത്തുന്നതിനായി യുകെയിലെ ഫെർട്ടിലിറ്റി റെഗുലേറ്റർ കുഞ്ഞിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
മൈറ്റോകോൺഡ്രിയൽ ഡോണേഷൻ ട്രീറ്റ്മെന്റിന് (എംഡിടി) എന്ന ചികിത്സ രീതിയാണ് ശാസ്ത്രലേകം അവലംബിച്ചത്. ആരോഗ്യമുള്ള സ്ത്രീ ദാതാക്കളുടെ മുട്ടകളിൽ നിന്നുള്ള ടിഷ്യു ഉപയോഗിച്ചാണ് ഐവിഎഫ് ഭ്രൂണങ്ങൾ സൃഷ്ടിക്കുക. അമ്മമാർ വഹിക്കുന്നതും കുട്ടികളിലേക്ക് പകരാൻ സാധ്യതയുള്ളതുമായ ഹാനികരമായ മ്യൂട്ടേഷനുകളെ ഒഴിവാക്കിയാണ് ഇവ സൃഷ്ടിക്കുന്നത്.
ഭേദമാക്കാനാവാത്ത രോഗങ്ങളാണ് മൈറ്റോകോൺഡ്രിയൽ രോഗങ്ങൾ. അമ്മയിലൂടെ മാത്രം കൈമാറ്റം ചെയ്യപ്പെടുന്ന രോഗങ്ങളാണിവ. ജനിച്ച് മണിക്കൂറുകൾക്കുള്ളിലോ ദിവങ്ങൾക്കുള്ളിലോ ഈ രോഗം മാരകമായേക്കും. ആരോഗ്യമുള്ള ദാതാവിന്റെ മുട്ടയിൽ നിന്ന് മൈറ്റോകോൺഡ്രിയ ഉപയോഗിക്കുന്ന ഐവിഎഫിന്റെ പരിഷ്‌ക്കരിച്ച രൂപമാണ് മൈറ്റോകോൺഡ്രിയൽ ദാന ചികിത്സ. കുഞ്ഞിന് മാതാവിൽ നിന്നും പിതാവിൽ നിന്നും ന്യൂക്ലിയർ ഡിഎൻഎ ഉണ്ടായിരിക്കും.വ്യക്തിത്വവും കണ്ണുകളുടെ നിറവും പോലുള്ള പ്രധാന സവിശേഷതകളെ ഇത് നിർവചിക്കുന്നു. വളരെ ചെറിയ അളവിൽ മാത്രമാകും മൂന്നാമത്തെ ദാതാവിന്റെ സവിശേഷതകൾ പ്രകടിപ്പിക്കുക.















