ഗാന്ധിനഗർ: ഗുജറാത്ത് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധിനഗറിലെ അഖില ഭാരതീയ ശിക്ഷാ സംഘ് അധികാറിൽ പങ്കെടുത്തു. ഓൾ ഇന്ത്യ പ്രൈമറി ടീച്ചേഴ്സ് ഫെഡറേഷന്റെ 29-ാമത് ബിനാലെ കോൺഫറൻസ് അഖില ഭാരതീയ ശിക്ഷാ സംഘ് അധികാറിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്.
വിദ്യാഭ്യാസത്തിന്റെ പരിവർത്തനത്തിന്റെ ഹൃദയഭാഗത്ത് അദ്ധ്യാപകർ എന്നതാണ് ഈ സമ്മേളനത്തിന്റെ പ്രമേയം. ഗാന്ധിനഗറിൽ 4400 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം നിർവഹിക്കും. നഗരത്തിലെ പ്രധാന അടിസ്ഥാന സൗകര്യങ്ങൾ പ്രധാനമന്ത്രി സന്ദർശിക്കും.
അഹമ്മദാബാദിലെ നദിതട മേൽപ്പാലം, നരോദജി ഐഡിസിയിലെ ഡ്രെയിനേജ് ശേഖരണ ശൃംഖല, മെഹ്സാനയിലെയും അഹമ്മദാബാദിലെയും മലിനജല സംസ്കരണ പ്ലാന്റുകൾ, ദഹേഗാമിലെ ഒഡിറ്റോറിയം എന്നിവയും ഉദ്ഘാടനം ചെയ്യപ്പെടുന്ന പദ്ധതികളാണ്.
Comments