വരുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നയിക്കുന്ന മൂന്നാം മുന്നണിക്ക് സാധ്യതയില്ലെന്ന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്. ബിജു ജനദാൾ പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തിൽ ചേരുമെന്ന ഊഹാപോഹങ്ങളാണ് നവീൻ പട്നായിക് തള്ളിയത്. 2024 തിരഞ്ഞെടുപ്പിൽ മുന്നാം മുന്നണിയ്ക്ക് സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. 2024 ലെ തിരഞ്ഞെടുപ്പിൽ ബിജെഡി ഒറ്റയ്ക്ക് മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2024 തിരഞ്ഞെടുപ്പിൽ ഒരു മുന്നാം മുന്നണിയ്ക്ക് യാതൊരു സാധ്യതയുമില്ല. താൻ അത്തരമൊരു മുന്നാം മുന്നണിയുടെ ഭാഗമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വരുന്ന വർഷം തന്റെ പാർട്ടി ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടും. അത് എന്നും അങ്ങനെയായിരിക്കുമെന്നും അതാണ് തന്റെ പാർട്ടിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി നടത്തിയ കൂടിക്കാഴ്ച ചോദ്യത്തിന്, ഇത് ഒരു രാഷ്ട്രീയമര്യാദയുടെ ഭാഗമായുള്ള യോഗമാണ് ‘രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്ര മുഖ്യമന്ത്രി.
Comments