ശങ്കരതാണ്ഡവം-ഹാലാസ്യ മാഹാത്മ്യം 6
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

ശങ്കരതാണ്ഡവം-ഹാലാസ്യ മാഹാത്മ്യം 6

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2023, 10:22 am IST
FacebookTwitterWhatsAppTelegram

പാണ്ഡ്യരാജാവായി ഭവിച്ച ശ്രീ ശങ്കരഭഗവാന്‍ പതഞ്ജലി തുടങ്ങിയ ഭക്തര്‍ക്ക് കാണിച്ചുകൊടുക്കുവാന്‍ ചെയ്ത ആനന്ദ നൃത്തമാണ് ആറാമത്തെ ലീല. സുന്ദരേശ്വന്റെ പരിണയത്തിന് വന്ന രാജാക്കന്മാരും മഹര്‍ഷിമാരും മറ്റുള്ളവരും മദ്ധ്യാഹ്ന തീര്‍ത്ഥസ്‌നാനത്തിന് പോയശേഷം ക്ഷേത്രദര്‍ശനം നടത്തുകയും ഭോജനത്തിനു വേണ്ടി ഭക്ഷണശാലയില്‍ പ്രവേശിക്കുകയും ചെയ്തു. അപ്പോള്‍ പതഞ്ജലി എന്ന ഭക്തോത്തമനായ മുനി മിത്രമായ വ്യാഘ്രപാദ നോടൊപ്പം പാണ്ഡേശ്വരനെ ദര്‍ശിക്കുകയും പ്രണമിക്കുകയും ചെയ്തു. അദ്ദേഹം തന്റെ ആഗ്രഹം അറിയിച്ചു. ‘ചിദംബരത്തിലുളള കനകസഭയില്‍ അങ്ങയുടെ നൃത്തം കണ്ടതിനു ശേഷമാണ് ഞാന്‍ നിത്യവും ഭഷണം കഴിക്കാറുള്ളത്. ഇന്ന് ഇപ്പോള്‍ എന്ത് ചെയ്യും?’ അപ്പോള്‍ സുന്ദരേശന്‍ ഹാലാസ്യന്റെ മഹിമകളും വിരാട് രൂപത്തിലുളള ഈശ്വരന്റെ വര്‍ണ്ണനകളും ശിവക്ഷ്രേത്രങ്ങളുടെ മാഹാത്മ്യങ്ങളും വിശദമായി പറഞ്ഞു കേള്‍പ്പിച്ചു.[വിരാടരൂപം -പ്രപഞ്ചരൂപത്തിലുള്ള ഈശ്വര രൂപം ]കൈലാസത്തില്‍ പരമേശ്വരനായും ചിദംബരത്തില്‍ സഭാപതിയായും ദഷിണകൈലാസത്തില്‍ കാളഹസ്തീശ്വരനായും വാരണാസിയില്‍ വിശ്വനാഥനായും വസിക്കുന്ന താന്‍ തന്നെയാണ് ഹാലാസ്യത്തില്‍ സുന്ദരേശനായി വസിക്കുന്നതെന്ന് ഭഗവാന്‍ അറിയിച്ചു. പതഞ്ജലിയുടെ അഭീഷ്ടം സാധിച്ചു കൊടുക്കാമെന്നും ഭഗവാന്‍ പറഞ്ഞു. പരമേശ്വരന് പലമൂര്‍ത്തികള്‍ ഉണ്ടെങ്കിലും ‘താണ്ഡവേശ്വരമൂര്‍ത്തി’ വളരെ പവിത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

സങ്കല്പമാത്രയാല്‍ സുന്ദരേശ്വന്‍ ദേവാലയത്തിന്റെ മുന്‍ഭാഗത്തുള്ള മണ്ഡപത്തിലെത്തി. നൃത്തത്തിന് യോജിച്ച വേഷാഭൂഷാദികള്‍ സ്വീകരിച്ചുകൊണ്ട് നൃത്തം ആരംഭിച്ചു .വളരെ മനോഹരമായ ആ പരമാനന്ദനൃത്തം കണ്ടപ്പോള്‍ പതഞ്ജലിക്ക് സന്തോഷാശ്രുക്കള്‍ ഉണ്ടായി .അദ്ദേഹം ഭക്തിയോടുകൂടി സ്തുതിച്ചു കൊണ്ട് ഭഗവാന്റെ പാദങ്ങളില്‍ സാഷ്ടാഗം പ്രണമിച്ചു. ചിദംബരത്തില്‍ താണ്ഡവം ആസ്വദിച്ച മഹര്‍ഷി അപേക്ഷിച്ചതനുസരിച്ച് ഹാലാസ്യത്തില്‍ താണ്ഡവമാടിയതുകൊണ്ട് മറ്റ് മഹര്‍ഷിമാര്‍ക്കും ഇത് കാണാന്‍ സാധിച്ചു. എല്ലാവരും കൃതാര്‍ത്ഥതയുള്ളവരായി. താണ്ഡവമൂര്‍ത്തിയായി ഹാലാസ്യത്തില്‍ വസിക്കണമെന്ന പതഞ്ജലിയുടെ ആഗ്രഹവും സാധിപ്പിക്കാമെന്ന് പറഞ്ഞു. ഭക്തരുടെ അഭിലാഷം സാധിച്ചുകൊടുക്കുക എന്നുള്ളതാണ് തന്റെ വ്രതമെന്നും കൂടി ഭഗവാന്‍ അറിയിച്ചു.

ആനന്ദനൃത്തത്തിനുശേഷം പതഞജലി സ്തുതിച്ച സ്തുതി ഭക്തിയോടുകൂടി സ്തുതിക്കുന്ന ഭക്തന് ദീര്‍ഘായുസ്സും ആരോഗ്യവും മുക്തിയും ഫലപ്രവചനമായി ഹാലാസ്യനാഥനായ മഹാദേവന്‍ പ്രദാനം ചെയ്തു.മാത്രമല്ല,ആറാമത്തെ ലീല ശ്രവിക്കുന്നവര്‍ക്ക് സര്‍വ്വ ആഗ്രഹങ്ങളും സാധിക്കുമെന്നും അന്ത്യകാലത്ത് മോഷം ലഭിക്കുമെന്നും ഭഗവാന്‍ അനുഗ്രഹിച്ചു.

അടുത്ത ഹാലാസ്യ ലീല 7 : തടാതകാഗര്‍വ്വഭംഗം
അവലംബം- ഹാലാസ്യമാഹാത്മ്യം കിളിപ്പാട്ട്

ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും

https://janamtv.com/tag/halasya-mahatmyam/

കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാത ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക .ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .

ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..

Tags: Halasya Mahatmyam
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

Latest News

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

ആറന്മുള വീണ്ടും ഭക്തിയുടെ നിറവിൽ; നാളെ മുതൽ വള്ളസദ്യ, 51 പള്ളിയോടങ്ങളുടെ വഞ്ചിപ്പാട്ടിൽ പമ്പാതീരം മുഖരിതമാകും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

ഓപ്പൺ ജിമ്മിൽ കയറിയ മൂന്നരവയസുകാരനെ അസഭ്യം പറഞ്ഞ് പുറത്താക്കിയെന്ന് പരാതി; അച്ഛനെയും പിടിച്ചുതള്ളിയതായി ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പിടി പീരിയഡിൽ കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് മർദനമെന്ന പരാതി; പാലക്കാട് സർക്കാർ സ്കൂളിൽ കായികാധ്യാപകനെതിരെ പൊലീസ് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies