തുണി അലക്കുക എന്നത് ഒരു ഭാരിച്ച പണി തന്നെയാണ്. അത് അലക്ക് കല്ലിലായാലും ശരി, വാഷിംഗ് മെഷീനിലായാലും ശരി. തുണി അലക്കുമ്പോൾ നേരിടുന്ന പ്രധാന പ്രശ്നം അവയിലെ അഴുക്ക് പോകുന്നില്ല എന്നത് തന്നെയായിരിക്കും. വളരെ കഷ്ടപ്പെട്ടിട്ടും തുണിയിലെ അഴുക്ക് പോകുന്നില്ലെങ്കിൽ എങ്ങനെ സന്തോഷിക്കും. പലരും അഴുക്ക് കളയാൻ ചൂട് വെള്ളത്തിൽ മുക്കിവെച്ച് സോപ്പ് കാരം ചേർത്ത് അടിച്ച് തുണി കഴുകാറാണ് പതിവ്. എന്നാൽ വളരെ എളുപ്പത്തിൽ തുണിയിലെ ഏത് അഴുക്കും പോകാൻ ഒരു വഴിയുണ്ട്, അത് നോക്കാം.
ആദ്യം സോപ്പ് നന്നായി തുണിയിൽ ഉരച്ച് തേച്ച് പിടിപ്പിക്കുക. കറപ്പറ്റിയ ഇടത്ത് നന്നായി സോപ്പ് തേച്ച് പിടിപ്പിക്കണം. കല്ലിൽ തുണി നന്നായി കുത്തി ഉരയ്‌ക്കുക. തുണിയിലെ സോപ്പ് പിഴിഞ്ഞ് കളയാതെ ശ്രദ്ധിക്കണം. ശേഷം, നല്ല വെയിലത്ത് തുണി നിലത്ത് ഉണക്കാൻ ഇടുക. ഉണങ്ങിയ തുണി എടുത്തിട്ട് നന്നായി ഒന്ന് കഴുകി എടുക്കുക.
ഒന്നൂടെ സോപ്പ് തേച്ച് അലക്കുന്നത് നല്ലതാണ്. അല്ലക്കിയില്ലെങ്കിലും കുഴപ്പമില്ല. നല്ല വെള്ളത്തിൽ രണ്ട് മൂന്ന് തവണ കഴുകുമ്പോൾ തന്നെ അഴുക്ക് നന്നായി പോകും. ശേഷം തുണിക്കല്ലിൽ ഒന്നൂടെ തുണി അടിച്ച് നനയ്‌ക്കുക. സോപ്പ് പത പോകും വരെ നന്നായി കഴുകണം. ശേഷം ഉജാല മുക്കി തല്ല വെയിലത്ത് വീണ്ടും ഉണക്കാൻ ഇടുക. തുണിയിലെ അഴുക്ക് നന്നായി പോകും. കുറച്ച് ഭാരിച്ച പണിയാണെങ്കിലും സന്തോഷിക്കാൻ വകയുണ്ട്.














