കൃത്യനിഷ്ഠയുടെ കാര്യത്തിൽ പ്രശ്‌സതനാണ് അമിതാഭ് ബച്ചൻ. എവിടെയായാലും കൃത്യസമയത്ത് എത്തണമെന്നത് അദ്ദേഹത്തിന് നിർബന്ധമാണ്. കഴിഞ്ഞ ദിവസം മുംബൈയിലെ തന്റെ വസതിയിൽ നിന്നും ഷൂട്ടിംഗിനായി പുറപ്പെട്ട അമിതാഭ് ഗതാഗത കുരുക്കിൽ അകപ്പെട്ടു. കൃത്യമയത്ത് ലോക്കേഷനിൽ എത്താൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയ ബിഗ് ബി ആരാധകന്റെ ബൈക്കിൽ ലിഫ്റ്റ് ചോദിച്ച സംഭവമാണ് വൈറലാകുന്നത്. ഗതാഗത കുരുക്കിനിടയിൽ തന്നെ ചിത്രീകരണ സ്ഥലത്തെത്തിയ ആരാധകനോട് സമൂഹ മാദ്ധ്യമങ്ങളിലൂടെ അമിതാഭ് നന്ദി അറിയിച്ചു.
ആരാധകന്റെ കൂടെ ബൈക്കിൽ സഞ്ചരിക്കുന്ന ഫോട്ടോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. കറുത്ത ടി ഷർട്ടിനും നീല ട്രൗസറിനും കൂടെ ബ്രൗൺ ജാക്കറ്റും വെളുത്ത സ്‌നിക്കേഴ്‌സുമാണ് അദ്ദേഹം പോസ്റ്റ് ചെയ്ത ഫോട്ടോയിൽ ധരിച്ചിരിച്ചിരിക്കുന്നത് ‘കൂട്ടുകാരാ റൈഡിന് നന്ദി, നിങ്ങൾ ആരാണെന്ന് എനിക്കറിയില്ല, കൃത്യ സമയത്ത് ലോക്കേഷന് എത്തിച്ചതിന് നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. പെട്ടെന്നൊന്നും പരിഹരിക്കാനാകാത്ത ഗതാഗത കുരുക്കുകൾ ഒഴിവാക്കി സമയത്ത് തന്നെ എത്തിച്ച മഞ്ഞ ടീ ഷർട്ടും ഷോർട്ട്‌സിന്റെയും ഉടമയ്‌ക്ക് നന്ദിയെന്നാണ് ബിഗ് ബി കുറിച്ചത്’.
നിലവിൽ പ്രോജക്റ്റ് കെ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് അമിതാഭ് ബച്ചൻ. ദിവസങ്ങൾക്ക് മുൻപ് ഷൂട്ടിംഗിനിടയിൽ അദ്ദേഹത്തിന് അപകടം പറ്റിയിരുന്നു.തുടർന്ന് വിശ്രമത്തിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസമാണ് ഷൂട്ടിംഗിന് ജോയിൻ ചെയ്തത്.
Comments