ഹൈദരാബാദ്: കേരള സ്റ്റോറിയുടെ പ്രദർശനത്തിനിടെ ഭാരത് മാതാ കീ ജയ്, ജയ് ശ്രീറാം എന്നീ മുദ്രാവാക്യങ്ങൾ വിളിച്ച് ആർപ്പുവിളിച്ച് ആരാധകർ. ഹൈദരാബാദിലെ പ്രദർശനത്തിനിടെയാണ് ആരാധകർ ആർപ്പുവിളികളുമായെത്തിയത്. സത്യം പുറത്തുവന്ന് തുടങ്ങിയെന്നും ഇരുണ്ട യാഥാർത്ഥ്യം തുറന്നു കാണിച്ചെന്നുമാണ് ആരാധകർ ചിത്രം കണ്ടതിന് പിന്നാലെ പറഞ്ഞത്.
ഈ വർഷത്തെ രണ്ടാമത്തെ ഹിറ്റായി തിയേറ്ററുകൾ കയ്യടക്കി മുന്നേറുകയാണ് സുദീപ്‌തോ സെന്നിന്റെ കേരള സ്റ്റോറി. ആദാ ശർമ നായികയായ ചിത്രം ഇതുവരെ നേടിയത് 136 കോടി രൂപയാണ്. റിലീസ് ചെയ്ത് പത്ത് ദിവസത്തിനുള്ളിൽ നേട്ടം കൈവരിച്ച അപൂർവ്വ സിനിമകളിൽ ഒന്നായി കേരള സ്‌റ്റോറി മാറി.
Chants of Bharat Mata Ki Jai and Jai Sree Ram during the screening of The Kerala Story in Hyderabad 🔥
The truth needs to be spoken the dark reality needs to be shown pic.twitter.com/gvFHGOYpDS
— Viक़as (@VlKASPR0NAM0) May 8, 2023
സിപിഎം, കോൺഗ്രസ്,അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം, മുസ്ലീം ലീഗ് എന്നിവ അടക്കമുള്ള രാഷ്‌ട്രീയ പാർട്ടികളും തീവ്ര ഇസ്ലാമിസ്റ്റുകളും കേരള സ്റ്റോറി നിരോധിക്കാനും ബഹിഷ്‌കരിക്കാനും ആഹ്വാനം ചെയ്തിട്ടും ബോക്‌സ്ഓഫീസിൽ നെഞ്ച് വിരിച്ചാണ് ചിത്രം മുന്നേറുന്നത്. കേരളത്തിൽ നിന്ന് കാണാതായ സ്ത്രീകളെ മതപരിവർത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. കേരളത്തെ അപകീർത്തിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി രാഷ്‌ട്രീ.യ പാർട്ടികൾ രംഗത്ത് വന്നിരുന്നെങ്കിലും വിവാദങ്ങളെയും വിലക്കുകളെയും മറിക്കടക്കുന്ന ചിത്രമാണ് കേരള സ്റ്റോറി.
Comments