ഹനുമാൻ ചാലിസ ഭാഗം രണ്ട് ; 8 മുതൽ 25 വരെ ശ്ലോകങ്ങൾ

Published by
ജനം വെബ്‌ഡെസ്ക്

ഹനുമാൻ ചാലിസ ഭാഗം 1;ആമുഖം; ഒന്ന് മുതൽ ഏഴു വരെ ശ്ലോകങ്ങൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://janamtv.com/80695761/

പ്രഭു ചരിത്ര സുനിവേ കോ രസിയാ |
രാമലഖന സീതാ മന ബസിയാ || 8||

ശ്രീരാമനെയും ലക്ഷ്മണനെയും സീതാദേവിയെയും എല്ലായ്‌പോഴും മനസ്സിനുള്ളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന അങ്ങേക്ക് ശ്രീരാമന്റെ കഥകൾ കേൾക്കുന്നതാണ് ഏറ്റവും ആസ്വാദ്യകരമായ കാര്യം.

സൂക്ഷ്മ രൂപധരി സിയഹി ദിഖാവാ |
വികട രൂപധരി ലംക ജരാവാ || 9 ||

യോഗശക്തിയാൽ സൂഷ്മരൂപനായി അശോകവണിയിൽ കടന്നു ചെന്ന് സീതയെക്കണ്ട അങ്ങ് വികടരൂപനായി (ഭീഷണ രൂപം ) ലങ്കയെ ചുട്ടെരിച്ചു.

ഭീമ രൂപധരി അസുര സംഹാരേ |
രാമചംദ്ര കേ കാജ സംവാരേ || 10 ||

ഭീമാകാരനായി മാറി അങ്ങ് അസുരന്മാരെ സംഹരിച്ചു കൊണ്ട് ശ്രീ രാമചന്ദ്രൻ ഏല്പിച്ച ദൗത്യം നിറവേറ്റി.

ലായ സംജീവന ലഖന ജിയായേ |
ശ്രീ രഘുവീര ഹരഷി ഉരലായേ || 11 ||

മൃതസഞ്ജീവനി കൊണ്ട് വന്നു ലക്ഷ്മണനെ ജീവിപ്പിച്ച അങ്ങയെ ശ്രീരാമൻ സഹർഷം ആലിംഗനം ചെയ്തു.

രഘുപതി കീന്ഹീ ബഹുത ബഡായീ |
തുമ മമ പ്രിയ ഭരതഹി സമ ഭായീ || 12 ||

തന്റെ പ്രിയസഹോദരനായ ഭരതന് സമനായി ഞാൻ നിന്നെ കാണുന്നു എന്ന് പറഞ്ഞ പ്രഭു അങ്ങയെ മുക്തകണ്ഠം പ്രശംസിച്ചു.

സഹസ വദന തുമ്ഹരോ യശഗാവൈ |
അസ കഹി ശ്രീപതി കണ്ഠ ലഗാവൈ || 13 ||

സഹസ്രവദനനായ അനന്തൻ പാടിയാൽ പോലും നിന്റെ അപദാനങ്ങൾ തീരില്ല എന്ന് പറഞ്ഞ പ്രഭു നിന്നെ മാറോടു ചേർത്ത് ആലിംഗനം ചെയ്തു.

സനകാദിക ബ്രഹ്മാദി മുനീസാ |
നാരദ ശാരദ സഹിത അഹീസാ || 14 ||

സനകാദികളായ മുനിമാരും ബ്രഹ്മാദികളായ ദേവന്മാരും നാരദനും ശാരദയും (സരസ്വതി) നിന്നെ വാഴ്‌ത്തിയാലും .

യമ കുബേര ദിഗപാല ജഹാം തേ |
കവി കോവിദ കഹി സകേ കഹാം തേ || 15 ||

യമൻ കുബേരൻ, അഷ്ടദിക് പാലകന്മാർ, ലോകം മുഴുവൻ ഉള്ള കവികളും വിദ്വാന്മാരും ഇവരെല്ലാം ഒന്നിച്ചു വാഴ്‌ത്തിയാലും നിന്റെ അപദാനങ്ങൾ പൂർത്തിയാവില്ല.

തുമ ഉപകാര സുഗ്രീവഹി കീന്ഹാ |
രാമ മിലായ രാജപദ ദീന്ഹാ || 16 ||

സുഗ്രീവന് നീ വലിയ ഉപകാരം ചെയ്തു. ശ്രീരാമനുമായി പരിചയപ്പെടുത്തി നീ അദ്ദേഹത്തിന് രാജപദവി ലഭിക്കാൻ കാരണക്കാരനായി.

തുമ്ഹരോ മന്ത്ര വിഭീഷണ മാനാ |
ലംകേശ്വര ഭയേ സബ ജഗ ജാനാ || 17 ||

നിന്റെ ഉപദേശം സ്വീകരിച്ച വിഭീഷണൻ ലങ്കയുടെ രാജാവായി, ലോകപ്രശസ്തനായി.

യുഗ സഹസ്ര യോജന പര ഭാനൂ |
ലീല്യോ താഹി മധുര ഫല ജാനൂ || 18 ||

ബാല്യകാലത്തു രണ്ടായിരം യോജന അകലെയുള്ള സൂര്യനെ ഒരു പഴമെന്നു തെറ്റിദ്ധരിച്ചു തിന്നാനായി നീ ശ്രമിച്ചു.

പ്രഭു മുദ്രികാ മേലി മുഖ മാഹീ |
ജലധി ലാംഘി ഗയേ അചരജ നാഹീ || 19 ||

ശ്രീരാമ പ്രഭുവിന്റെ മുദ്രമോതിരം വായിൽ സൂക്ഷിച്ചു കൊണ്ട് നീ അനായാസം സമുദ്രം ചാടിക്കടന്നു.

ദുര്ഗമ കാജ ജഗത കേ ജേതേ |
സുഗമ അനുഗ്രഹ തുമ്ഹരേ തേതേ || 20 ||

ലോകത്തിലെ എത്ര ദുഷ്‌കരമായ കാര്യവും നിന്റെ അനുഗ്രഹത്താൽ സുഗമമായി തീരുന്നു.

രാമ ദുആരേ തുമ രഖവാരേ |
ഹോത ന ആജ്ഞാ ബിനു പൈസാരേ || 21 ||

ശ്രീരാമകവാടത്തിലെ കാവൽക്കാരനായ നിന്റെ സമ്മതമില്ലാതെ ആർക്കും അകത്തുകടക്കാനാവില്ല. (ഹനുമാന്റെ അനുജ്ഞയില്ലാതെ രാമദർശനം സാധ്യമല്ല)

സബ സുഖ ലഹൈ തുമ്ഹാരീ ശരണാ |
തുമ രക്ഷക കാഹൂ കോ ഡര നാ || 22 ||

നിന്നിൽ അഭയം പ്രാപിച്ചവർക്ക് എല്ലാ സുഖവും ഐശ്വര്യവും ലഭിക്കുന്നു. നീ രക്ഷകനായുള്ളപ്പോൾ ആരെ പേടിക്കാനാണ്?

ആപന തേജ തുമ്ഹാരോ ആപൈ |
തീനോം ലോക ഹാംക തേ കാംപൈ || 23 ||

നിനക്ക് തുല്യൻ നീ മാത്രം. നിന്റെ ശബ്ദത്താൽ മൂന്നുലോകവും വിറ കൊള്ളുന്നു.

ഭൂത പിശാച നികട നഹി ആവൈ |
മഹവീര ജബ നാമ സുനാവൈ || 24 ||

നിന്റെ നാമം ജപിക്കുന്നവരുടെ അടുത്ത് ഭൂതപിശാചുക്കൾ വരികയില്ല.

നാസൈ രോഗ ഹരൈ സബ പീരാ |
ജപത നിരംതര ഹനുമത വീരാ || 25 ||

വീര ഹനുമാന്റെ നാമം നിരന്തരം ജപിക്കുന്നവരുടെ രോഗങ്ങൾ വേദനകൾ ഇവ നശിച്ചു പോകുന്നു.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹനുമാൻ ചാലീസായുടെ അർത്ഥ വിശകലനം എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും

https://janamtv.com/tag/hanuman-chalisa/

(തുടരും)

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Share