ലോകത്തിലെ 'ആദ്യത്തെ വനിതാ ഇന്റർസിറ്റി ബസ്' ഫ്‌ലാഗ് ഓഫ് ചെയ്തു
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകത്തിലെ ‘ആദ്യത്തെ വനിതാ ഇന്റർസിറ്റി ബസ്’ ഫ്‌ലാഗ് ഓഫ് ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2023, 11:10 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രീമിയം ഇലക്ട്രിക് ബസ് ബ്രാൻഡായ ന്യൂഗോ ലോകത്തിലെ ആദ്യത്തെ വനിതാ ഇന്റർസിറ്റി ബസ് ഫ്‌ലാഗ് ഓഫ് ചെയ്തു. ഡൽഹിയിലാണ് ഫ്‌ലാഗ് ഓഫ് ചടങ്ങ് നടന്നത്. കശ്മീരി ഗേറ്റ് ഐഎസ്ബിടിയിൽ നിന്ന് ആഗ്രയിലേക്കായിരുന്നു ആദ്യ യാത്ര. വിദഗ്ധരും പരിചയസമ്പന്നരായ വനിതാ പൈലറ്റും ഹോസ്റ്റും യാത്രക്കാരുമുൾപ്പടെ സ്ത്രീകൾ മാത്രമായിരുന്നു ബസിൽ യാത്ര ചെയ്യാൻ ഉണ്ടായിരുന്നത്.

വനിതാ ഇന്റർസിറ്റി ബസിന്റെ വനിതാ പൈലറ്റിനു പ്രത്യേക പരിശീലനം നൽകിയിട്ടുണ്ടായിരുന്നു. തൊഴിൽ ശക്തിയിൽ സ്ത്രീകളുടെ തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണയ്‌ക്കുന്നതിനും വേണ്ടിയാണ് വനിതാ ഇന്റർസിറ്റി ബസിന് ന്യൂഗോ തുടക്കം കുറിച്ചത്. കാര്യക്ഷമത, കൃത്യനിഷ്ട, പ്രത്യേക ലീവ് പോളിസികൾ എന്നിങ്ങനെ വനിതാ ജീവനക്കാർക്കായി സംഘടിപ്പിച്ച സൗകര്യങ്ങൾ ന്യൂഗോ വാഗ്ദാനം ചെയ്യുന്നുണ്ട്.

സ്ത്രീ യാത്രക്കാർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ന്യൂഗോ ഉയർന്ന മുൻഗണന നൽകുന്നുണ്ടെന്ന് തൊഴിൽ ശക്തിയിൽ സ്ത്രീകളുടെ ന്യായവും തുല്യവുമായ പ്രാതിനിധ്യം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്നും ഗ്രീൻസെൽ മൊബിലിറ്റി സിഇഒ ദേവേന്ദ്ര ചൗള പറഞ്ഞു.

സിസിടിവി, സുഖപ്രദമായ സീറ്റുകൾ, യാത്രക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനായി കോച്ച് ഹോസ്റ്റുകൾ എന്നീ നിരവധി സൗകര്യങ്ങൾ കമ്പനി പ്രധാനം ചെയ്യുന്നുണ്ട്. ന്യൂഗോ ബസുകൾ മെകാനിക്കൽ, ഇലക്ട്രിക്കൽ പരിശോധനകൾ ഉൾപ്പെടെ 25 കർശന സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് ബസ് സർവീസ് തുടങ്ങിയത്. ഡൽഹി-ചണ്ഡീഗഢ്, ഡൽഹി-ഡെറാഡൂൺ, ഡൽഹി-ആഗ്ര, ഡൽഹി-ജയ്പൂർ, ആഗ്ര-ജയ്പൂർ, ഇൻഡോർ-ഭോപ്പാൽ, ബാംഗ്ലൂർ-തിരുപ്പതി, ഹൈദരാബാദ്-വിജയവാഡ എന്നിവിടെയ്‌ക്കാണ് ന്യൂഗോ സർവീസ് നടത്തുക.

Tags: Delhielectric bus
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies