റോസ്ഗാർ മേള; കേരളത്തിൽ 288 പേർക്ക് നിയമനക്കത്തുകൾ കൈമാറി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

റോസ്ഗാർ മേള; കേരളത്തിൽ 288 പേർക്ക് നിയമനക്കത്തുകൾ കൈമാറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2023, 07:11 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: റോസ്ഗാർ മേളയുടെ ഭാഗമായി സംസ്ഥാനത്ത് തപാൽ വകുപ്പ് സംഘടിപ്പിച്ച പരിപാടികളിൽ വിവിധ തസ്തികളിലേക്ക് നിയമനക്കത്തുകൾ വിതരണം ചെയ്തു. തിരുവനന്തപുരത്തും കൊച്ചിയിലുമായി 288 പേർക്കാണ് നിയമനക്കത്തുകൾ വിതരണം ചെയ്തത്. തിരുവനന്തപുരത്ത് 105 പേർക്കും, കൊച്ചിയിൽ 183 പേർക്കുമാണ് നിയമന ഉത്തരവ് നൽകിയത്.

തിരുവനന്തപുരം തമ്പാനൂർ റെയിൽവേ കല്യാണമണ്ഡപത്തിൽ കഴിഞ്ഞദിവസം രാവിലെ നടന്ന ചടങ്ങിൽ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ, കേരള സർക്കിൾ മഞ്ജു പി പിള്ള , റെയിൽവെ തിരുവനന്തപുരം ഡിവിഷണൽ മാനേജർ എസ്.എം ശർമ്മ എന്നിവർ ഉദ്യോഗാർത്ഥികൾക്ക് നിയമന കത്ത് കൈമാറി. പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വെച്ച റോസ്ഗാർ മേള എന്ന ആശയത്തിന് ദൂരവ്യാപക സ്വാധീനമാണുള്ളതെന്നും തൊഴിൽ മേളയിലൂടെ നിയമനം ലഭിക്കുന്ന യുവതലമുറയാണ് ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതെന്നും മഞ്ജു.പി.പിള്ള പറഞ്ഞു.

https://www.facebook.com/keralapostalcircle/posts/pfbid02zFaMmvewpBYZLpQxDJ7XnfpbpfcD5FdiCenp6oKht1gpMxqP1Mapp8cPaMFk4dK8l

പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിങ്ങിലൂടെ റോസ്ഗർ മേളയുടെ ഉദ്ഘാടനം നിർവ്വഹിച്ച് ഉദ്യോഗാർത്ഥികളെ അഭിസംബോധന ചെയ്തത് വേദിയിൽ പ്രദർശിപ്പിച്ചു. ഇഎസ്‌ഐസി, വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം/ഐഎസ്ആർഒ, റെയിൽവേ, തപാൽ വകുപ്പ് എന്നിവിടങ്ങളിൽ 105 പേർക്കാണ് നിയമനം നൽകിയത്. യുഡിസി, സയിന്റിഫിക് അസിസ്റ്റന്റ്, ജൂനിയർ ക്ലർക് കം ടൈപ്പിസ്റ്റ്, ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് തുടങ്ങിയ തസ്തികകളിലാണ് നിയമനം.

https://www.facebook.com/keralapostalcircle/posts/pfbid02zFaMmvewpBYZLpQxDJ7XnfpbpfcD5FdiCenp6oKht1gpMxqP1Mapp8cPaMFk4dK8l

ഒരു വർഷത്തിനുള്ളിൽ 10 ലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതിയാണ് റോസ്ഗാർ മേള. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ചുവടുവെയ്പ്പാണ് റോസ്ഗാർ മേള. രാജ്യത്തെ യുവാക്കളുടെ ശാക്തീകരണവും ദേശീയ വികസനവുമാണ് പദ്ധതി ലക്ഷ്യം വെയ്‌ക്കുന്നത്. രാജ്യമെമ്പാടുമായി ഇന്നലെ നടന്ന റോസ്ഗാർ മേളയുടെ അഞ്ചാം ഘട്ടത്തിൽ 45 കേന്ദ്രങ്ങളിലായി 71,000 പേർക്കാണ് കേന്ദ്ര സർവ്വീസിൽ നിയമനം ലഭിച്ചത്.

പദ്ധതിയുടെ ആദ്യ ഘട്ടം ഒക്ടോബർ 22-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നത്. ഗ്രാമിൻ ഡാക് സേവക്സ്, ഇൻസ്പെക്ടർ പോസ്റ്റ്സ്, കോമേഴ്സ്സ്യൽ-കം-ടിക്കറ്റ് ക്ലാർക്ക്, ജൂനിയർ ക്ലാർക്ക്-കം-ടൈപ്പിസ്റ്റ്, ജൂനിയർ അക്കൗണ്ട്‌സ്, ട്രാക്ക് മെയിന്റർ, അസിസ്റ്റന്റ് സെക്ഷൻ തുടങ്ങിയ വിവിധ തസ്തികകളിലാണ് നിലവിൽ നിയമനങ്ങൾ നടക്കുന്നത്. കേന്ദ്ര സർക്കാർ വകുപ്പുകളിലും സംസ്ഥാന സർക്കാർ വകുപ്പുകളിലും നിയമനങ്ങൾ നടക്കുന്നുണ്ട്.

നിയമിതരാവുന്ന ഉദ്യോഗാർത്ഥികൾക്ക് സർക്കാർ വകുപ്പുകളിലെ നിയമനങ്ങൾക്ക് വേണ്ടിയുള്ള ഓൺലൈൻ ഓറിയന്റേഷൻ കോഴ്‌സുകൾ നൽകും. കർമ്മയോഗി എന്ന ഓൺലൈൻ കോഴ്‌സിലൂടെ സ്വയം പരിശീലിക്കുന്നതിനുള്ള അവസരവും ലഭ്യമാകും. കഴിഞ്ഞ ജനുവരിയിലും പ്രധാനമന്ത്രി നിയമന കത്തുകൾ കൈമാറിയിരുന്നു. ജൂനിയർ എഞ്ചിനിയർമാർ, ലോക്കോ പൈലറ്റുമർ, ടെക്‌നീഷ്യന്മാർ, ഇൻസ്‌പെക്ടർമാർ, സബ് ഇൻസ്‌പെക്ടർമാർ, കോൺസ്റ്റബിൾമാർ എന്നീ സർക്കാർ തസ്തികകളിലേയ്‌ക്കുള്ള നിയമന കത്തുകളാണ് മുൻപ് വിതരണം ചെയ്തത്. 2022 നവംബർ 22-ന് 71,000 നിയമന കത്തുകളും ഒക്ടോബറിൽ 75,000 നിയമന കത്തുകളും പ്രധാനമന്ത്രി വിതരണം ചെയ്തിരുന്നു.

 

Tags: ROZGAR MELA
ShareTweetSendShare

More News from this section

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies