പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ എ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. പട്ടാമ്പി സ്വദേശിയായ സഹീറാണ് അറസ്റ്റിലായത്. ഗൂഢാലോചനയിലും, കൊലപാതകത്തിലും പങ്കാളിയായിരുന്നു സഹീർ. പ്രതിയെ കൊച്ചി എൻഐഎ കോടതിയിൽ ഹാജരാക്കും.
ശ്രീനിവാസൻ കൊലപാതക കേസിൽ 44 പ്രതികളാണ് ഉള്ളത്. 18 പ്രതികൾക്കെതിരായി 1950 പേജുകളുള്ള കുറ്റപത്രമാണ് ഇറക്കിയിട്ടുള്ളത്. ഇതിൽ 185 കക്ഷികളും ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ 270 തൊണ്ടിമുതലുകളും ഉൾപ്പെടുന്നുണ്ട്. രാഷ്ട്രീയപകയാണ് കൊലപാതകത്തിന് കാരണം.
2022 ഏപ്രിൽ 16-ന് ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് കൊലപാതകം നടന്നത്.
മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം മേലാമുറിയിലെ എസ്കെഎസ് ഓട്ടോസ് എന്ന സ്ഥാപനത്തിൽ അതിക്രമിച്ച് കയറി ശ്രീനിവാസനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
Comments