ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത മുസ്ലീം വിദ്യാർത്ഥികളെ കടത്തിയിരുന്ന ട്രക്ക് പിടികൂടി പോലീസ്. മഹാരാഷ്‌ട്രയിലെ കോലാപൂരിൽ നിന്നാണ് 63 മുസ്ലീം ആൺകുട്ടികളടങ്ങുന്ന ട്രക്ക് പോലീസ് കണ്ടെടുത്തത്. എല്ലാ കുട്ടികളും ഏഴിനും 13നും ഇടയിൽ പ്രായമുള്ളവരാണ്. ബിഹാർ, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളെ ബിഹാറിൽ നിന്നും ട്രെയിൻ മാർഗം മഹാരാഷ്‌ട്രയിൽ എത്തിച്ചുവെന്നാണ് വിവരം.
കോലാപൂർ ജില്ലയിലെ അസ്‌റയിലുള്ള മദ്രസയിലേക്ക് മതപഠനത്തിനായാണ് കുട്ടികളെ എത്തിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. കുട്ടികളുമായി ട്രക്ക് പോകുന്നത് കണ്ട് സംശയം തോന്നിയ സാമൂഹ്യ പ്രവർത്തകൻ ചോദ്യം ചെയ്തപ്പോൾ ട്രക്കിലുണ്ടായിരുന്ന ഡ്രൈവറും രണ്ട് സഹായികളും കടന്നുകളയുകയായിരുന്നു. ഇതോടെയാണ് പോലീസ് സ്ഥലത്തെത്തി കുട്ടികളെ ഏറ്റെടുത്തത്.
കുട്ടികളെ ഇത്തരത്തിൽ ട്രക്കിൽ കടത്തിയതിന് പിന്നിൽ ആരാണെന്നും പ്രായപൂർത്തിയാകാത്ത കുട്ടികളെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കോലാപൂരിൽ എത്തിച്ചതിന് പിന്നിൽ മറ്റ് ഉദ്ദേശ്യങ്ങളുണ്ടോയെന്ന് അന്വേഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കുട്ടികളെ ട്രക്കിൽ നിന്നും രക്ഷപ്പെടുത്തുന്ന വീഡിയോയും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
धक्कादायक:-
कोल्हापूर: आज दुपारी दोन वाजता ६३ लहान मुस्लिम मुले वहातुक करत असलेला सदर ट्रक रुईकर कॉलनीनजीक (कोल्हापूर) येथे पकडला.
सदर मुले बिहारहून आल्याचे सांगत होती, परंतु त्यांच्याकडे पश्चिम बंगाल हून आल्याची रेल्वे तिकटे सापडली.
नागरिकांनी तक्रार करून त्यांना चौकशी करता pic.twitter.com/zlMlYDtjpX— शिवानंद कबाडे (@sgkabade) May 17, 2023
Comments