എറണാകുളം: പറവൂരിൽ പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം വടക്കേക്കര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സിനീഷിനെ(39) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പറവൂർ വാണിയക്കാട് സ്വദേശിയാണ് ഇയാൾ. വീടിന് പിന്നിലെ പേര മരത്തിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
Comments